എച്ച് .പി.സി.എൽ. റിഫൈനറിയിലേക്ക് അപേക്ഷിക്കാം

ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഇന്ത്യയിലെ തന്നെ വിവിധ റിഫൈനറിയിലേക്കാകും നിയമനം ഉണ്ടാകുക.
ഓഫീസർ , മാനേജർ , എൻജിനീയർ കൂടാതെ മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
മൊത്തം 99 ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.സംവരണാടിസ്ഥാനത്തിലാകും നിയമനം ഉണ്ടാകുക ; കൂടാതെ ഓരോ തസ്തികയ്ക്കും നിർദിഷ്ട പ്രായപരിധി ഉണ്ടായിരിക്കുന്നതാണ്.
പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതാണ്.
ജനറൽ /ഓ.ബി.സി വിഭാഗക്കാർക്ക് 590 രൂപ ആയിരിക്കും അപേക്ഷാ ഫീസ്.എസ്.സി. /എസ്.ടി./ പി.ഡബ്‌ള്യു .ഡി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 നു മുൻപ് തന്നെ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷിക്കേണ്ടതാണ്.അഡ്മിഷൻ കാർഡ് പരീക്ഷയുടെ പത്തോ പതിനഞ്ചോ ദിവസം മുൻപേ ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
www.hindustanpetroleum.com
https://www.facebook.com/Malayalivartha






















