കേരള സർവകലാശാലയിൽ അസിസ്റ്റൻഡ് ഫാം സൂപ്രണ്ട് , ക്യൂറേറ്റർ

കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ അസിസ്റ്റൻഡ് ഫാം സൂപ്രണ്ട് , ക്യൂറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
താത്കാലിക നിയമനമാകും ഉണ്ടാകുക.
1. ഫാം സൂപ്രണ്ട്
പ്രതിമാസ ശമ്പളം : 17000 രൂപ
ഈ തസ്തികയിലേക്ക് ബോട്ടണിയിൽ എം.എസ്‌സി. ഉള്ളവർക്ക് 19000 രൂപയായിരിക്കും ശമ്പളം.
യോഗ്യത : ബോട്ടണിയിൽ എം.എസ്‌സി യും ഫാം മാനേജ്‌മെന്റ് / ഗാർഡനിങ് / ലാൻഡ് സ്കേപ്പിങ്ങിൽ ഒരു വർഷത്തെ പരിചയവും അല്ലെങ്കിൽ അഗ്രികൾച്ചറിൽ ബി.എസ്‌സി യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം : 2018 ജൂലൈ 1 ന് 36 കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
ഈ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്.
2. ക്യൂറേറ്റർ
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
പ്രതിമാസ ശമ്പളം : 19000 രൂപയാണ്.
യോഗ്യത : ബോട്ടണിയിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് എം.എസ്‌സി. , പ്ലാന്റ് ടാക്സോണമിയിൽ രണ്ടുവർഷത്തെ ഗവേഷണ പരിചയം; കൂടാതെ പി.എച്ച്.ഡി. അനിവാര്യമാണ്.
പ്രായം : 2018 ജൂലൈ 1 ന് 36 വയസ്സ് കവിയാൻ പാടുള്ളതല്ല. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
ഈ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 18 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha