ഇന്ത്യൻ ബാങ്കിൽ അപേക്ഷിക്കാം

ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി
പ്രമുഖ ദേശസാല്‍കൃത ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു .ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
മൊത്തം 417 ഒഴിവുകളാണുള്ളത്.ഇന്ത്യന്‍ ബാങ്ക് മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങില്‍, ബാങ്കിങ് ആന്റ് ഫിനാന്‍സില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്കായിരിക്കും അവസരം ഉണ്ടായിരിക്കുക.
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബാംഗ്ലൂരിലെ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസില്‍ ഒന്‍പത് മാസത്തെ കോഴ്‌സും തുടര്‍ന്ന് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ചുകളില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും.
ആകെ 417 ഒഴിവുകളിൽ നിന്ന് ജനറൽ വിഭാഗത്തിന് 212 ഉം ഒ.ബി.സി ക്ക് 112 ഉം എസ്.സി. ക്ക് 62 ഉം എസ്.ടി ക്ക് 31 ഉം ആണ് സംവരണാടിസ്ഥാനം.
യോഗ്യത :ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള തത്തുല്യ യോഗ്യത.
പ്രായപരിധി 20 നും 30 നും മധ്യേ ആയിരിക്കണം.എസ്.സി. /എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും, പി.ഡബ്ള്യൂ .ഡി . (എസ്.സി. ,എസ്.ടി.) ക്കാർക്ക് 15 വർഷവും , പി.ഡബ്ള്യൂ.ഡി. (ഒ.ബി.സി)ക്കാർക്ക് 13 വർഷവും , പി.ഡബ്ള്യൂ.ഡി. (ജനറൽ) 10 വർഷവും പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാർത്ഥികൾ അപേക്ഷയ്‌ക്കൊപ്പം സ്കാൻ ചെയ്ത ഫോട്ടോ (4.5 സെ.മീ x3.5 സെ.മീ ) ,ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.കൂടാതെ അപേക്ഷാർത്ഥികൾക്ക് സ്വന്തമായി ഇ മെയിൽ ഐ.ഡി ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി /എസ്.ടി. വിഭാഗക്കാർക്ക് 100 രൂപയുമാണ്.അപേക്ഷാഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.
ഓണ്‍ലൈന്‍ പരീക്ഷ (പ്രിലിമിനറി) ; ഒക്ടോബര്‍ 6 നും ഓണ്‍ലൈന്‍ പരീക്ഷ (മെയിന്‍) ; നവംബര്‍ 4 നുമായിരിക്കും നടത്തുക.പ്രിലിമിനറി പരീക്ഷ ഫലം ; ഒക്ടോബര്‍ 17 നു പ്രഖ്യാപിക്കുന്നതായിരിക്കും .
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ് 27 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
http://www.indianbank.in/career.php
https://www.facebook.com/Malayalivartha