ESIC ൽ ഒഴിവുകൾ

ഉദ്യോഗമണ്ഡലിലെ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡോക്‌ടർ ,ഫാർമസിസ്റ്റ് (ആയുർവേദ ആൻഡ് ഹോമിയോപ്പതി ) തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്കിൻ ഇന്റർവ്യൂ നടത്തുന്നു.
മൊത്തം 15 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.
പരസ്യനമ്പർ :
543.A-12/16/1/2017 - Rectt
1.ഫുൾടൈം സ്പെഷ്യലിസ്റ്റ് / പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്
(ജനറൽ സർജറി , ജനറൽ മെഡിസിൻ , പതോളജി , ഡെന്റൽ സർജൻ )
ഈ തസ്തികകളിലേക്ക് മൊത്തം 5 ഒഴിവുകളാണുള്ളത്.
യോഗ്യത : എം.ബി.ബി.എസ്. , പി.ജി./ തത്തുല്യം ,മൂന്നുവർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ,ബന്ധപ്പെട്ട സ്പെഷ്യലിറ്റിയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി ഫുൾടൈം സ്പെഷ്യലിസ്റ്റിനു 45 വയസ്സ് കവിയാൻ പാടുള്ളതല്ല.പാർട്ട്ടൈം സ്പെഷ്യലിസ്റ്റിന് 64 വയസ്സ് കവിയാൻ പാടുള്ളതല്ല.
ഡെന്റൽ സർജൻ : ബി.ഡി.എസ്. പ്രവൃത്തിപരിചയമുള്ള പി.ജി.ക്കാർക്ക് മുൻഗണന.കൂടാതെ 37 വയസ്സിൽ കവിയാൻ പാടുള്ളതല്ല.
2.സീനിയർ റസിഡന്റ് (3 വർഷം)
(ജനറൽ മെഡിസിൻ , ജനറൽ സർജറി )
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.
യോഗ്യത :ബന്ധപ്പെട്ട സ്പെഷ്യലിറ്റിയിൽ പി.ജി. ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ.
പ്രായപരിധി 37 വയസ്സിൽ കൂടുതൽ ആകാൻ പാടുള്ളതല്ല.
3.സീനിയർ റസിഡന്റ് (ഒരു വർഷം)
(പീഡിയാട്രിക്സ് ,ഇ.എൻ.ടി . , പൾമണറി മെഡിസിൻ ,കാഷ്വൽറ്റി )
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
യോഗ്യത : പി.ജി. ബിരുദം / പി.ജി. ഡിപ്ലോമ , പി.ജി. യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എം.ബി.ബി.എസിനു ശേഷം രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ (അതിൽ ഒരു വർഷം ബന്ധപ്പെട്ട സ്പെഷ്യലിറ്റിയിലുള്ള പരിചയമാവണം) പരിഗണിക്കുന്നതായിരിക്കും.
പ്രായപരിധി 37 വയസ്സിൽ കവിയാണ് പാടുള്ളതല്ല.
4. ആയുർവേദ
(ഫാർമസിസ്റ്റ് ) ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : മെട്രിക്കുലേഷൻ , ആയുർവേദിക് ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം , കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 32 വയസ്സിൽ കവിയാൻ പാടുള്ളതല്ല.
5. ഹോമിയോപ്പതി ഫാർമസിസ്റ്റ് :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത് .
യോഗ്യത : ഹോമിയോപ്പതിക് ഫാർമസിസ്റ്റ് ഡിപ്ലോമ , ഹോമിയോപ്പതിക് ഫാർമസിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 32 വയസ്സിൽ കവിയാൻ പാടുള്ളതല്ല.
2018 ഓഗസ്റ്റ് 8 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കപ്പെടുക.
അപേക്ഷാഫീസ് 250 രൂപയാണ്. എസ്.സി. /എസ്.ടി.ക്കാർക്ക് 50 രൂപ മതിയാകും. സ്ത്രീകൾക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. ESI Fund Account No.1 എന്ന പേരിൽ എസ്.ബി.ഐ. കളമശേരിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്‌ക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 8 നു രാവിലെ 9 മണിക്ക് (ഫാർമസിസ്റ്റ് (ഹോമിയോ ആൻഡ് ആയുർവേദ ) -11 മണിക്ക്) റിപ്പോർട്ട് ചെയ്യേണ്ടതാണ്. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത രീതിയിൽ തയ്യാറാക്കിയ അപേക്ഷയും., ബന്ധപ്പെട്ട രേഖകളുടെ അസ്സലും , ഒരു സെറ്റ് പകർപ്പുകളും , രണ്ട പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും (ഇതിൽ ഒരെണ്ണം അപേക്ഷയിൽ പതിക്കണം) സഹിതം താഴെ പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിനായി ഹാജരാക്കുക.
വിലാസം : ESIC Hospital ,
Udyogamandal ,
Eranakulam - 683501
കൂടുതൽ വിവരങ്ങൾക്ക്
www.esic.nic.in
https://www.facebook.com/Malayalivartha