ഓസ്ട്രേലിയൻ വിദ്യാഭ്യാസമേള ഓഗസ്റ് 8 ന്

കൊച്ചി :ഓസ‌്ട്രേലിയൻ അഡ‌്മിഷൻ ഡേയുടെ ഭാഗമായി ഓസ‌്ട്രേലിയയിലെ മികച്ച സർവകലാശാലകൾ പങ്കെടുക്കുന്ന വിദ്യാഭ്യാസമേള എട്ടിന‌് ആരംഭിക്കുന്നു. രവിപുരം എഇസിസി ഗ്ലോബൽ ഓഫീസിൽ വച്ച് സംഘടിപ്പിക്കുമെന്ന‌് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്ന‌് പ്രവേശം നേടുന്ന വിദ്യാർഥികൾക്ക‌് അപേക്ഷാഫീസും പ്രോസസിങ് ഫീസും ഒഴിവാക്കി നൽകുന്നതിനൊപ്പം വിദ്യാഭ്യാസ ചെലവിന്റെ പകുതിയോളം വരുന്ന തുക സ‌്കോളർഷിപ‌് ഇനത്തിലും നൽകുമെന്ന‌് എഇസിസി ഗ്ലോബൽ ബിസിനസ‌് ഹെഡ‌് മഞ‌്ജു അശോക‌് പറഞ്ഞു. എട്ടിന‌് രാവിലെ 11 മുതൽ വൈകിട്ട‌് നാലുവരെയാണ‌് പ്രതിനിധികളെ കാണാൻ അവസരം ഉണ്ടായിരിക്കുക.
https://www.facebook.com/Malayalivartha






















