സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.താത്കാലിക അടിസ്ഥാനത്തിലാകും നിയമനം ഉണ്ടായിരിക്കുക.
കൗമാരഭൃത്യയില്‍ എം.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രസൂതിതന്ത്ര, കായചികിത്സ എന്നിവയില്‍ ഏതിലെങ്കിലും എം.ഡി. യോഗ്യതയുള്ളവവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
പ്രതിമാസ ഓണറേറിയം 39,000 രൂപ ആയിരിക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 18 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണിവരെ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്ബില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2320988.
https://www.facebook.com/Malayalivartha






















