തെലങ്കാനയിൽ കോളേജ് ലെക്ച്ചർ ഒഴിവുകൾ: സെപ്തംബർ 13 നു മുൻപ് അപേക്ഷിക്കേണ്ടതാണ്

തെലുങ്കാന റെസിഡൻഷ്യൽ എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് റിക്രൂട്ട്മെന്റ് ബോർഡ് (TERI-RB) ഡിഗ്രി കോളേജ് ലെക്ചർ പോസ്റ്റുകളിലേക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ക്ഷണിച്ചു. ആകെ 465 ഒഴിവുകളാണുള്ളത്. സെപ്തംബർ 13 നു മുൻപ് അപേക്ഷിക്കണം.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് . തെരഞ്ഞെടുക്കപ്പെട്ടാൽ 40,270 - 93,780 ശമ്പള സ്കൈയിലിൽ ആകും നിയമനം.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി NET യോഗ്യതയും ഉണ്ടായിരിക്കണം. 2018 ജൂലൈ 1 നു 44 വയസ്സ് കഴിയാൻ പാടില്ല. SC, ST, BCs, അംഗ വൈകല്യം ഉള്ളവർ ,എക്സ് -സെർവീസ്‌മെൻ എന്നിവർക്ക് ചട്ട പ്രകാരമുള്ള വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. .
അപേക്ഷാ ഫീസ്
ജനറൽ കാറ്റഗറിയിൽ പെട്ടവർ 1200 രൂപ ആപ്ലികേഷൻ ഫീ അടക്കണം.
SC, ST, BC, അംഗ വൈകല്യമുള്ളവർ എന്നിവർ 600 രൂപ അടച്ചാൽ മതി. .
കൂടുതൽ വിവരങ്ങൾക്ക്
ഒഫിഷ്യൽ വെബ്സൈറ്റ്
www.treirb.telangana.gov.in
https://www.facebook.com/Malayalivartha