ബോയ്സ് സ്പോർട്സ് കമ്പനിയിൽ കായികതാരങ്ങൾക്ക് അവസരം

മദ്രാസ് എൻജിനീയർ ഗ്രൂപ്പ് (എം.ഇ.ജി.)ആൻഡ് സെന്ററിലെ ബോയ്സ് സ്പോർട്സ് കമ്പനിയിലേക്ക് കായിക താരങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
8 നും 14 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാനാവുന്നതാണ്.അപേക്ഷകർ അത്‌ലറ്റിക്‌സ് -സ്പ്രിന്റ് ,ജംപ്‌സ് ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരാകണം.തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലസ്സുവരെ ഇംഗ്ലീഷ് മീഡിയത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതായിരിക്കും.
പഠനത്തിനുപുറമെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) യുടെ വിദക്തർ കായിക പരിശീലനവും നൽകും.ഇവ കൂടാതെ പത്താം ക്ലാസ് പാസ്സാകുന്നതോടെ സൈന്യത്തിൽ ജോലിയും ലഭിക്കും.മകനെ സൈന്യത്തിൽ ചേർക്കാൻ തയ്യാറാണെന്ന് രക്ഷിതാക്കൾ മുദ്രപാത്രത്തിൽ എഴുതി നൽകിയാൽ മാത്രമേ പരിശീലനത്തിന് ഉൾപ്പെടുത്തുകയുള്ളു.ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു പച്ചകുത്തിയവർക്ക് ബോയ്സ് സ്‌കൗട്ട് കമ്പനിയിൽ പ്രവേശനം ലഭിക്കുന്നതായിരിക്കില്ല.
പ്രായം 10.09.2018 നു 8 നും 14 നും മധ്യേ ആയിരിക്കണം.10.09.2004 നും 09.09.2010 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത : അഞ്ചാം ക്ലാസ് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പരിജ്ഞാനം.
ശാരീരിക യോഗ്യത : 8 വയസ്സിനു 134 സെ.മീ. പൊക്കവും 29 കെ.ജി. തൂക്കവും , 9 വയസ്സിന് 139 സെ.മീ. പൊക്കവും 31 കെ.ജി. തൂക്കവും , 10 വയസ്സിന് 143 സെ.മീ.പൊക്കവും 34 കെ.ജി. തൂക്കവും , 11 വയസ്സിനു 150 സെ.മീ. പൊക്കവും 37 കെ.ജി. തൂക്കവും , 12 വയസ്സിന് 153 സെ.മീ പൊക്കവും 40 കെ.ജി. തൂക്കവും, 13 വയസ്സിന് 155 സെ.മീ. പൊക്കവും 42 കെ.ജി. തൂക്കവും, 14 വയസ്സിന് 160 സെ.മീ. പൊക്കവും 47 കെ.ജി.തൂക്കവും അനിവാര്യമാണ്.
സെപ്റ്റംബർ 10 മുതൽ 12 വരെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള മദ്രാസ് റെജിമെന്റൽ സെന്ററിലാണ് സെലക്ഷൻ ട്രയൽ നടത്തുക.ജനന സർട്ടിഫിക്കറ്റ്,പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകൾ , സ്പോർട്സ് സർട്ടിഫിക്കറ്റുകൾ , സ്‌കൂളിൽ നിന്ന് ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് , തഹസിൽദാർ അല്ലെങ്കിൽ സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് ഒപ്പുവച്ച ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ആര് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോകൾ,ആധാർ കാർഡ് സെലക്ഷൻ ട്രയല്സില് പങ്കെടുക്കുന്നതിനുള്ള സ്പോർട്സ് കിറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.
https://www.facebook.com/Malayalivartha