പ്ലാനിങ് അസിസ്റ്റൻഡ് ഇന്റർവ്യൂ ഓഗസ്റ് 30 ന്

കോഴിക്കോട് ജില്ലയ്ക്ക് വേണ്ടിയുളള സംയോജിത ജില്ലാ വികസന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരവിശകലനും മാപ്പും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസി. (ജി.ഐ.എസ്) നിയമിക്കുന്നതിനായി കോഴിക്കോട് ചക്കോരത്തുകുളത്തുളള മേഖലാനഗരാസൂത്രണ കാര്യാലയത്തില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ ഓഗസ്ററ് 30ന് നടത്തുമെന്ന് നഗരാസൂത്രകന്‍ അറിയിച്ചു.
ജിയോഗ്രഫി അല്ലെങ്കിൽ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാനം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗ്/ജി.ഐ.എസ് ബിരുദം അഥവാ തത്തുല്യ യോഗ്യതയും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ ഉളള പരിജ്ഞാന൦ എന്നിവയാണ് യോഗ്യതകൾ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
ഫോണ്‍ :0495-2369300
https://www.facebook.com/Malayalivartha