എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് 53 എയർക്രാഫ്റ്റ് ടെക്‌നീഷ്യന്മാരെ (എഫ് .ടി .ഐ ) നിയമിക്കുന്നു

എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് 53 എയർക്രാഫ്റ്റ് ടെക്‌നീഷ്യന്മാരെ (എഫ് .ടി .ഐ ) നിയമിക്കുന്നു.എയർ ഫ്രെയിം ആൻഡ് എൻജിൻ 32 ,ഏവിയോണിക്സ് 10 ,ബാക്ക്ഷോപ്പ്സ് 11 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത:
ഡി ജി സി എ യുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും 60 ശതമാനം മാർക്കോടെ നേടിയ (എസ് സി എസ് ടി ഒ ബി സി വിഭാഗക്കാർക്ക് 55 ശതമാനം )എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് സർട്ടിഫിക്കറ്റ് /എ എം ഇ ഡിപ്ലോമ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ (എസ് സി ,എസ് ടി ,ഒ ബി സി വിഭാഗക്കാർക്ക് 55 ശതമാനം)മെക്കാനിക്കൽ/ഇലെക്ട്രിക്കൽ/ഇൻസ്ട്രുമെന്റഷന്/ഇലക്ട്രോണിക്സ് /എയറോനോട്ടിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ എൻജിനീയറിങ്ങിൽ ഡിപ്ലോമ /എൻജിനീയറിങ് ഡിഗ്രി (ത്രിവത്സരം) ഡിപ്ലോമ /തത്തുല്യം.
പ്രായപരിധി :
ജനറൽ വിഭാഗത്തിന് 35 വയസ്സാണ് പ്രായപരിധി .ഒ ബി സി വിഭാഗക്കാർക്ക് മൂന്നും എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെ ഇളവ് ലഭിക്കും .സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക .നിശ്ചിത യോഗ്യതയുള്ള വിമുക്ത ഭടന്മാരെയും പരിഗണിക്കും .തൊഴിൽ പരിജയം ഉൾപ്പടെയുള്ള വിശദവിവരങ്ങൾ www .airindia .in എന്ന വെബ്‌സൈറ്റിൽ .
ട്രേഡ് ടെസ്റ്റ് /സ്കിൽ ടെസ്റ്റ് /അഭിമുഖം എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക അപേക്ഷ ഫോം മേല്പറഞ്ഞ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
അഭിമുഖ തീയതി:
എയർ ഫ്രെയിം ആൻഡ് എൻജിൻ -സെപ്റ്റംബർ 17 ,19 .ഏവിയോണിക്സ് -സെപ്റ്റംബർ 21 ,ബേക്ക്ഷോപ്പ്സ് -സെപ്റ്റംബർ 24 .സമയം രാവിലെ 9 .30 മുതൽ ഉച്ചക്ക് 12 മണി വരെ .
സ്ഥലം :Human Resource Department
MRO , Nagpur ,PLOT No !
Sector 9
Notified Area of SEZ, (Near Khapri Railway Station )
MIHAN ,Nagpur -441108
https://www.facebook.com/Malayalivartha