നഴ്‌സുമാര്‍ക്ക് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ അവസരം. 991 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ നഴ്സിങ് ഓഫീസറുടെ 991 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (ജനറല്‍ 568, ഒ.ബി.സി. 226, എസ്.സി. 128, എസ്.ടി. 69. മൊത്തം ഒഴിവുകളില്‍ 50 ഒഴിവുകള്‍ അംഗപരിമിതര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.)
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഒക്ടോബര്‍ 7-നാണ് പരീക്ഷ. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 5 ആണ്
യോഗ്യത:
1. നഴ്സിങ്ങില്‍ ബി.എസ്സി. (ഹോണേഴ്സ്) അല്ലെങ്കില്‍ ബി.എസ്സി. നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്.
2. നഴ്സ് ആന്‍ഡ് മിഡ് വൈഫ് റജിസ്ട്രേഷന്‍. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ഡിപ്ലോമയും മിഡ് വൈഫറിയില്‍ അംഗീകൃത റജിസ്ട്രേഷനും.
3. 50 കിടക്കകളുള്ള ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം..
പ്രായം
2018 സെപ്റ്റംബര്‍ 5-ന് 35 കവിയരുത്. എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഇളവ് അനുവദിച്ചിട്ടുണ്ട് . വിമുക്തഭടര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 5 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും
തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 7-നാണ് പരീക്ഷ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രണ്ട് മണിക്കൂറായിരിക്കും. 150 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളിലായാണ് പരീക്ഷ. തെറ്റായ ഉത്തരങ്ങള്‍ക്ക് നാലിലൊന്ന് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്.
അപേക്ഷാ ഫീസ് 1000 രൂപ. എസ്.സി.,എസ്.ടി., ക്കാര്‍ക്ക് 500 രൂപ. അംഗപരിമിതര്‍ക്ക് ഫീസില്ല. ഫീസ് ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് സംവിധാനമുപയോഗിച്ച് ഓണ്‍ലൈനായി അടക്കണം. അപേക്ഷ http://www.vmmcsjh.nic.in എന്ന വെബ്സൈറ്റില്‍ സെപ്റ്റംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും വിരലടയാളവും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.
https://www.facebook.com/Malayalivartha