Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കേരളത്തിൽ ഒൻപത് വൻകിട പദ്ധതികൾ ;ഐടിരംഗത്ത‌് കുതിച്ചു ചാട്ടത്തിനൊരുങ്ങി കേരളം

09 SEPTEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇനി തൊഴിലവസരങ്ങളുടെ പെരുമഴക്കാലം. ഒന്നും രണ്ടുമല്ല 75,000 ത്തിൽ അധികം തൊഴിൽ അവസരങ്ങൾ ആണ് കേരളത്തിൽ ഉണ്ടാകുന്നത്. വിവര സാങ്കേതികമേഖലയിൽ വൻകുതിപ്പിനൊരുങ്ങുകയാണ് കേരളം .
6600 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകും എന്നാണു സൂചന. ഇതിൽ 4300 കോടി രൂപയുടെ നിക്ഷേപം
ടെക‌്നോപാർക്കിൽ ആണ്. ഇൻഫോപാർക്കിൽ 2300 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. ഇതോടെ ഇന്ത്യയിൽ ഐടിരംഗത്ത‌് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന സംസ്ഥാനമായി കേരളം മാറും.
ഒമ്പത‌് വൻകിട കമ്പനികളാണ‌് കേരളത്തിൽ പദ്ധതികൾ ആരംഭിക്കാൻ ധാരണാപത്രം ഒപ്പിട്ടത‌്.

2018ൽ ടെക്നോപാർക്കിൽ മാത്രം 30 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇതിൽ ഭൂരിഭാഗവും വിദേശ കമ്പനികളാണ്. ടെക‌്നോപാർക്ക‌് ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ നിക്ഷേപമാണ‌് വരുംവർഷങ്ങളിൽ നടക്കുക. ഇതുവരെ 4000 കോടിയോളം രൂപയുടെ നിക്ഷേപമാണ‌് നടന്നത‌്. അടുത്ത രണ്ടുവർഷങ്ങളിലായിമാത്രം 4300 കോടി രൂപയുടെ നിക്ഷേപമെത്തും.

യുഎസ് കമ്പനികളായ ടോറസ് 2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെയും നിക്ഷേപമെത്തിക്കും. 2020 ഓടെ പൂർത്തിയാകുന്ന ടോറസ് കമ്പനിയിൽ 15,500 തൊഴിലവസരമാണ‌് പ്രതീക്ഷിക്കുന്നത‌്. 48 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ടോറസിന‌് കെട്ടിടം നിർമിക്കുന്നത‌്.

കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ കമ്പനി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 200 കോടിയാണ് പ്രാഥമികനിക്ഷേപം. ഇവിടെ 1000 പേർക്ക് തൊഴിൽ കിട്ടും. ആറുലക്ഷം ചതുരശ്രഅടി ഐടി കെട്ടിടം നിർമാണത്തിന് തുടക്കമിട്ട കാർണിവൽ ഗ്രൂപ്പ് 600 കോടിയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. 5000 പേർക്കാണ് തൊഴിൽ ലഭിക്കും.

 

 

 

മൂവായിരം പേർക്ക‌് തൊഴിൽ നൽകാനാകുന്ന നിസാൻ ഡിജിറ്റൽ ഹബ് 2019ൽ പ്രവർത്തനമാരംഭിക്കും. തൽക്കാലം ടെക്നോപാർക്കിന്റെയും മറ്റും കെട്ടിടം വാടകയ്ക്കെടുത്ത് 1500 പേർക്ക് തൊഴിലവസരം 2019ൽ തന്നെ സൃഷ്ടിക്കും. സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാംഘട്ട ഐടി പാർക്ക‌് 2019ൽ പൂർത്തിയാക്കുന്നതോടെ 2000 പേർക്ക് തൊഴിൽ ലഭിക്കും.

അഞ്ചുവർഷംമുമ്പ‌് 336 കമ്പനികളായിരുന്ന ടെക‌്നോപാർക്കിൽ ഇപ്പോൾ 400 ഐടി കമ്പനിയുണ്ട‌്. 45,000 പേർ ജോലിചെയ്തിരുന്നിടത്ത് ഇപ്പോൾ 56,000 ആയി ഉയർന്നു. 2018ൽ മാത്രം 30 കമ്പനിയാണ‌് ആരംഭിച്ചത‌്. 3000 പേർക്ക് അധികം തൊഴിൽ ലഭിച്ചു.

കൊച്ചി ഇൻഫോപാർക്കിൽ 35,200 പേരാണ‌് ഐടിമേഖലയിൽ ജോലിചെയ്യുന്നത‌്. 2018ൽ ഇതുവരെ 2200 പേർക്ക‌് ജോലി ലഭിച്ചു. ഇൻഫോപാർക്കിൽ ഇതുവരെ 1590 കോടിയാണ് നിക്ഷേപമുണ്ടായത്. രണ്ടാംഘട്ടം ഉൾപ്പെടുന്ന 160 ഏക്കറിൽ എട്ട് കമ്പനിയാണ് നിർമാണം തുടങ്ങുന്നത്. 1200 കോടിയാണ് പ്രാഥമിക നിക്ഷേപം.
ഈ പദ്ധതികൾ നിലവിൽ വരുന്നതോടെ കേരളം വൻകിട തൊഴിൽ ദാതാക്കളുടെ പട്ടികളയിലേക്ക് ഉയരുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ  (4 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (18 minutes ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (35 minutes ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (51 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (57 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (1 hour ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (1 hour ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (1 hour ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (2 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (2 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (3 hours ago)

Malayali Vartha Recommends