സെബിയിൽ 120 അസിസ്റ്റൻഡ് മാനേജർ ഉടൻ അപേക്ഷിക്കൂ

സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റൻഡ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഓഫീസർ ഗ്രേഡ് എ (അസിസ്റ്റൻഡ് മാനേജർ)തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 120 ഒഴിവുകളാണുള്ളത്.
അതിൽ ജനറൽ 84 ഉം ലീഗൽ 18 ഉം ഇൻഫർമേഷൻ ടെക്‌നോളജി 8 ഉം സിവിൽ എൻജിനീയറിങ് 5 ഉം ഇലക്ട്രിക്കൽ എൻജിനീയറിങ് 5 ഉം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകൾ.
പ്രതിമാസം 28150 രൂപമുതൽ 55600 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത:
ജനറൽ വിഭാഗം:ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമം,എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ്,കമ്പനി സെക്രട്ടറി,ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്,കോസ്റ്റ് വർക്ക് അക്കൗണ്ടന്റ് എന്നി യോഗ്യത ഉണ്ടായിരിക്കണം.
ലീഗൽ വിഭാഗം:നിയമത്തിൽ ബിരുദം ഉണ്ടായിരിക്കണം.
ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം:ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻസ്,ഇൻഫർമേഷൻ ടെക്‌നോളജി,കംപ്യുട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.അല്ലെങ്കിൽ കംപ്യുട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യുട്ടർ ,ഇൻഫർമേഷൻ ടെക്നൊളജിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.
സിവിൽ എൻജിനീയറിങ് വിഭാഗം:സിവിൽ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.
ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം:ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.
പ്രായം 2018 ഓഗസ്റ്റ് 31 ന് 30 വയസ്സ് കവിയാൻ പാടില്ല.1988 സെപ്റ്റംബർ 1 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ .സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈനായി പരീക്ഷയും തുടർന്ന് പേഴ്സണൽ ഇന്റർവ്യൂവും ഉണ്ടായിരിക്കും.
General awareness, English Language, Quantitative Aptitude, Test of Reasoning and Awareness of Securities Market എന്നിവയിൽ നിന്നാകും ഒന്നാം ഘട്ട ഒബ്ജക്റ്റിവ് ടൈപ് പരീക്ഷയുടെ ചോദ്യങ്ങൾ.ഇത് ജയിക്കുന്നവരെയാണ് അടുത്ത ഘട്ടത്തിനായി പരിഗണിക്കുക.
അപേക്ഷാ ഫീസ് 850 രൂപയാണ്.എസ്.സി., എസ്.ടി., അംഗപരിമിതർ എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.https://www.sebi.gov.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 15 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നതായിരിക്കും.വിശദമായ വിജ്ഞാപനവും ഇതേ വെബ്‌സൈറ്റിൽ സെപ്റ്റംബർ 15 നു പ്രസിദ്ധീകരിക്കും ഈ വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഫീസ് അടച്ച് അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
https://www.sebi.gov.in
https://www.facebook.com/Malayalivartha