NAAC ൽ 11 അവസരം ഉടൻ അപേക്ഷിക്കുക

ബെംഗളൂരു ആസ്ഥാനമായുള്ള നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 11 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
പരസ്യനമ്പർ:02/NAAC/2018
1.സോഫ്റ്റ് വേർ ആർക്കിടെക്റ്റ്:
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്.
യോഗ്യത:കംപ്യുട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.കൂടാതെ അഞ്ചുമുതൽ പത്തുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
2.അക്കാദമിക് കൺസൽട്ടൻറ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:ഡോക്ട്രേറ്റ് ,പ്രൊഫസറായി 10 വർഷത്തെ സേവന പരിചയവും അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ നിന്ന് വിരമിച്ചവർ.
3.ഡാറ്റ ആൻഡ് ആപ്ലിക്കേഷൻ മാനേജർ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:ബി.ഇ.(C.S.E./I.S.E.) അല്ലെങ്കിൽ കംപ്യുട്ടർ സയൻസിൽ ബി.എസ്സി,എം.എസ്‌സി അല്ലെങ്കിൽ എം.സി.എ. പ്രോഗ്രാമിങിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
4.സീനിയർ അപ്പ്ലികേഷൻ പ്രോഗ്രാമർ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:ബി.ഇ.(C.S.E./I.S.E.) അല്ലെങ്കിൽ കംപ്യുട്ടർ സയൻസിൽ ബി.എസ്സി.,എം.എസ്‌സി ആളെങ്കിൽ എം.സി.എ., ഡവലപ്പിംഗ് ആൻഡ് ടെസ്റ്റിങ് കോഡിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
5.നെറ്റ് വർക്ക് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: ബി.ഇ.(C.S.E./I.S.E.) അല്ലെങ്കിൽ എം.സി.എ./ കംപ്യുട്ടർ സയൻസിൽ ഡിപ്ലോമ .ഇവ കൂടാതെ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് നെറ്റ് വർക്കിങ്ങിൽ അഞ വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
6.പ്രോജക്ട് സ്റ്റാഫ് :
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ പി.എച്ച്.ഡി., ICT ടെക്‌നോളജി വെബ് ബേസ്ഡ് സർവീസിൽ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
7.ജൂനിയർ ആപ്ലിക്കേഷൻ പ്രോഗ്രാമർ:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ബി.ഇ.(C.S.E./I.S.E.) അല്ലെങ്കിൽ കംപ്യുട്ടർ സയൻസിൽ ബി.എസ്സി., എം.എസ്‌സി അല്ലെങ്കിൽ എം.സി.എ. , ഡവലപ്പിംഗ് ആൻഡ് ടെസ്റ്റിങ് കോഡിൽ ആറുമാസം - രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
www.nac.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 നു അകം അപേക്ഷ സമർപ്പിച്ചിരിക്കണം.യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.nac.gov.in
https://www.facebook.com/Malayalivartha