കാർഷിക സർവകലാശാലയിൽ അസിസ്റ്റൻഡ് പ്രൊഫസ്സർ

1.കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോർട്ടിക്കൾച്ചറിൽ അസിസ്റ്റൻഡ് പ്രൊഫസ്സർ തസ്തികയിൽ ഒഴിവിലേക്ക് നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. പ്രതിമാസം 35000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
യോഗ്യത:പ്ലാന്റ് പാതോളജിയിൽ എം.എസ്‌സി അഗ്രിക്കൾച്ചർ ,നെറ്റ് എന്നെ യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രായം 40 വയസ്സിൽ കവിയാൻ പാടുള്ളതല്ല.എസ്.സി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 നു രാവിലെ 9.30 നു വാക്ക് ഇന്റർവ്യൂവിനായി എത്തിച്ചേരേണ്ടതാണ്.
വിലാസം: College of Horticulture, Kerala Agricultural University, Main Campus Vellanikkara
ഫോൺ:0487-2438302
കൂടുതൽ വിവരങ്ങൾക്ക്
www.kau.in/www.cohvka.kau.in
2.കേരള കാർഷിക സർവകലാശാലയുടെ കാലാവസ്ഥാ വ്യതിയാന പഠന അക്കാദമിയിൽ അസിസ്റ്റൻഡ് പ്രൊഫസ്സർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
താത്കാലിക നിയമനമായിരിക്കും ഉണ്ടായിരിക്കുക.ക്ലൈമെറ് ചേഞ്ച് അഡാപ്റ്റേഷൻ ,മെറ്റിരിയോളജി,അഗ്രിക്കൾച്ചർ മെറ്റിരിയോളജി,അഗ്രോണമി,എന്റമോളജി ,പ്ലാന്റ് പാതോളജി,എന്നീ വിഷയങ്ങളിൽ ബിരുദാനന്തര യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രതിമാസം പരമാവധി 35000 രൂപ വരെ ലഭിക്കാവുന്നതാണ്.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ സ്‌പെഷ്യൽ ഓഫീസർ, അക്കാദമി ഫോർ ക്ലൈമെറ് ചേഞ്ച്അഡാപ്റ്റേഷൻ ആൻഡ് റിസർച്ച് .കെ.എ.യു., വെള്ളാനിക്കര, തൃശൂർ -680656 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 13 നു മുൻപ് അപേക്ഷ സമർപ്പിക്കുക. അർഹരായവർക്ക് സെപ്റ്റംബർ 14 നു രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നതായിരിക്കു൦.
ഫോൺ: 0487-2370413
ഇമെയിൽ :spoaccer@kau.in
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക
www.kau.in
https://www.facebook.com/Malayalivartha