സൗദിയിൽ മലയാളികൾക്ക് വൻ ഡിമാൻഡ്

സ്വദേശിവത്കരണം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും സൗദി അറേബ്യയിലേയ്ക്ക് വിവിധ കമ്പനികൾ നിയമനം നടത്തുന്നു.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കാര്യക്ഷമതയും ഉള്ളതുകൊണ്ട് തന്നെ മലയാളികൾക്ക് സൗദിയിലേക്ക് നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.
1.സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി. നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നു
ഒഡെപെക് വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക
ഇതിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 28,29,30,31 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ 30-നകം ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇ മെയിൽ : saudimoh.odepc@gmail.com
കൂടുതൽ വിവരങ്ങൾക്ക്
www.odepc.kerala.gov.in
2.അമെക് ഫോസ്റ്രർ വീലർ
സൗദി അറേബ്യയിലെ അമെക് ഫോസ്റ്രർ വീലർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സീനിയർ പൈപ്പ് ലൈൻ എൻജിനീയർ , പ്രൊജക്ട് ഡിസൈനർ, ടെക്നിക്കൽ ക്ളാർക്ക്, കോസ്റ്റ് എൻജിനീയർ, എച്ച്.എസ്.ഇ മാനേജർ, സീനിയർ സിവി. എൻജിനീയർ, കൺസ്ട്രക്ഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.യോഗ്യതയുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
വെബ്സൈറ്റ്
www.amecfw.com
3.സൗദി ആരംകോയിൽ ഒഴിവ്
സൗദിയിലെ സൗദി ആരംകോ ടോട്ടൽ റിഫൈനിംഗ് ആൻഡ് പെട്രോകെമിക്കൽ ' കമ്പനിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഇൻസ്പെക്ഷൻ സീനിയർ ഗ്രൂപ്പ് ലീഡർ, നെറ്റ് വർക്ക് കമ്മ്യൂണിക്കേഷൻ അഡ്മിനിസ്ട്രേറ്റർ, പ്രൊക്യൂർമെന്റ് അഡ്വൈസർ, മറൈൻ സർവേയർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഹെഡ്, എൻവിറോൺമെന്റൽ ഹെഡ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
www.satorp.com.
വിലാസം: Al-Jubail Industrial City 2, 4048-Unit No1,
Al-Jubail 35741-7821, Eastern Province, Kingdom of Saudi Arabia .
ഇമെയിൽ: pr@satorp.com
4.എമാർ ദ ഇക്കണോമിക് സിറ്റി
സൗദിയിലെ എമാർ ദ ഇക്കണോമിക് സിറ്റി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സീനിയർ ഡയറക്ടർ, മാനേജർ, അസിസ്റ്റന്റ് മാനേജർ , പ്രോക്യുമെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക www.emaar.com
https://www.facebook.com/Malayalivartha