NPCIL ൽ 27 ഒഴിവുകൾ ഓൺലൈനായി അപേക്ഷിക്കാം

ന്യുക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 27 ഒഴിവുകളാണുള്ളത്.ലീഡിങ് ഫയർമാൻ,ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ,അസിസ്റ്റൻഡ്,സ്റ്റെനോഗ്രാഫർ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.
പരസ്യനമ്പർ:NPCIL/HR/Rect/2018/01
ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ തസ്തികയ്ക്ക് 21700 രൂപയും മറ്റ് തസ്തികകൾക്ക് 25500 രൂപയാണ് പ്രതിമാസ ശമ്പളമായി തുടക്കത്തിൽ ലഭിക്കുക.
പ്രായം ലീഡിങ് ഫയർമാന് 18 നും 32 നും മധ്യേ ആയിരിക്കണം.ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാന് 18 നു൦ 25 നും മധ്യേ ആയിരിക്കണം.അസിസ്റ്റൻഡ് തസ്തികയിൽ അപേക്ഷിക്കുന്നവരുടെ പ്രായം 21 നും 28 നും മധ്യേ ആയിരിക്കണം.
എസ്.സി. എസ.ടി.ക്കാർക്ക് 5 വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് പത്തുവര്ഷവും വിമുക്തഭടർക്ക് 3 വർഷത്തെയും വിവാഹ മോചിതരായി പുനർവിവാഹം ചെയ്യാത്ത വനിതകൾക്കും നിയമാനുസൃതം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും.
www.npcilcareers.co.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 10 മുതൽ 30 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.യോഗ്യതയും കൂടുതൽ വിവരങ്ങളുമടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
www.npcilcareers.co.in
https://www.facebook.com/Malayalivartha