തവനൂർ കാർഷിക കോളേജിൽ എൻജിനീയർ ,ടെക്‌നീഷ്യൻ

കാർഷിക സർവകലാശാലയുടെ മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ടെസ്റ്റ് എൻജിനീയർ, അസിസ്റ്റൻഡ് എൻജിനീയർ, ടെക്‌നീഷ്യൻ ഇനീ തസ്തികകളിലായി ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
കരാർ അടിസ്ഥാനത്തിലാകും നിയമനം ഉണ്ടായിരിക്കുക.
1.ടെസ്റ്റ് എൻജിനീയർ:
ഈ തസ്തികയയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെക്.അഗ്രിക്കൾച്ചറൽ മെഷിനറി ഓപ്പറേഷനിലും ഫീൽഡ് ഇവാലുവേഷനിലും അധിക യോഗ്യതഅനിവാര്യമാണ്.
പ്രതിമാസം 32500 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
2.അസിസ്റ്റൻഡ് എൻജിനീയർ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെക്.,അഗ്രിക്കൾച്ചറൽ മെഷിനറി ഓപ്പറേഷനിലും ഫീൽഡ് ഇവാലുവേഷനിലും അധിക യോഗ്യതഅനിവാര്യമാണ്.
പ്രതിമാസം 32500 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
3.ടെക്‌നീഷ്യൻ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഐ.ടി.ഐ. മെക്കാനിക്ക്- അഗ്രിക്കൾച്ചറൽ മെഷിനറി.അഗ്രിക്കൾച്ചറൽ മെഷിനറി ഓപ്പറേഷൻ,റിപ്പയർ,മെയിന്റനൻസ് എന്നിവയിൽ അറിവ് അഭിലഷണീയമാണ്.
പ്രതിമാസം 16250 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം എല്ലാ തസ്തികകൾക്കും 2018 ജനുവരി 1 നു 18 നും 36 നും മധ്യേ ആയിരിക്കണം.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17 രാവിലെ 9 മണിയ്ക്ക് തന്നെ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
വിലാസം: KELAPPAJI COLLEGE OF AGRICULTURAL ENGINEERING AND TECHNOLOGY, Thavanoor (PO), Malappuram.
ഉദ്യോഗാർത്ഥികൾ യോഗ്യത,പ്രായംതുടംകിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
ഫോൺ :0494 2686214
കൂടുതൽ വിവരങ്ങൾക്ക്
www.kcaet.ac.in
https://www.facebook.com/Malayalivartha