RINL: 664 ട്രെയിനി ഒഴിവുകൾ

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ ജൂനിയർ ട്രെയിനിയുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 664 ഒഴിവുകളാണുള്ളത്;അതിൽ മെക്കാനിക്കൽ 344, ഇലക്ട്രിക്കൽ 203, മെറ്റലർജി 98, ഇൻസ്ട്രുമെന്റേഷൻ 19 എന്നിങ്ങനെയാണ് ഒഴിവ്.ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
യോഗ്യത: എസ്എസ്എൽസിയും 60 ശതമാനം മാർക്കോടെ ഐടിഐ/ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. പ്രായം 18 നും 27 നും മധ്യേ ആയിരിക്കണം.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
എൻജിനിയറിങ് ബിരുദവും മറ്റുബിരുദാനന്തര ബിരുദവുമുള്ളവർ അപേക്ഷിക്കേണ്ടതില്ല. 24 മാസമാണ് പരിശീലനം ഉണ്ടായിരിക്കുക . പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ഒഴിവുവരുന്ന ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിനായി പരിഗണിക്കും.
ഓൺലൈൻ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് വിഭാഗങ്ങളിലായി രണ്ട് മണിക്കൂറാണ് പരീക്ഷ. ഒന്നാമത്തെ വിഭാഗത്തിൽ ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്/ജനറൽ നോളജ്, ഇംഗ്ലീഷ് എന്നിവയും രണ്ടാമത്തെ വിഭാഗത്തിൽ ട്രേഡ് സംബന്ധിച്ച ചോദ്യങ്ങളുമാണുണ്ടാകുക.ശാരീരിക യോഗ്യത പുരുഷന്മാർക്ക് ഉയരം150 സെ.മീ, തൂക്കം 45 കിലോ, നെഞ്ചളവ് 75 സെ.മീ. അഞ്ച് സെ.മീ. വികസിപ്പിക്കാനാകണം. സ്ത്രീകൾ ഉയരം 143 സെ.മീ, തൂക്കം 35 കിലോ.
അപേക്ഷാഫീസ് 300രൂപയാണ്. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല. www.vizagsteel.com എന്ന വെബ്‌സൈറ്റ് വഴി സെപ്തംബർ 25 നു മുൻപായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.vizagsteel.com
https://www.facebook.com/Malayalivartha