കൊച്ചിൻ ഷിപ്പിയാഡിൽ നഴ്സിങ് അസിസ്റ്റൻഡ് കം ഫസ്റ്റ് എയ്ഡർ

കൊച്ചിൻ ഷിപ്പിയാഡിൽ നഴ്സിംഗ് അസിസ്റ്റൻഡ് കം ഫസ്റ്റ് എയ്ഡർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ രണ്ട് ഒഴിവുകളാണുള്ളത്.വിമുക്തഭടർക്ക് അപേക്ഷിക്കാവുന്നതാണ്.
വില്ലിങ്ടൺ ഐലൻഡിലെ ഐ.എസ് ആർ.എഫിലാണ് ഒഴിവുകൾ ഉള്ളത്.കരാർ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടാകുക.
യോഗ്യത:ഏഴാം ക്ലാസ് വിജയവും, സെയ്ൻറ് ജോൺസ് ആംബുലൻസ് അസോസിയേഷൻ,അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.കൂടാതെ മലയാളം അറിഞ്ഞിരിക്കണം.
25 ബെഡുകളുള്ള ആശുപത്രി,ഫാക്ടറി,ആംഡ് ഫോഴ്‌സുകളിൽ നഴ്സിംഗ് അസിസ്റ്റൻഡ്.കൂടാതെ ഫസ്റ്റ് എയ്ഡറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 56 വയസ്സിൽ കവിയാൻ പാടുള്ളതല്ല.പ്രതിമാസം 19500 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദ വിവരങ്ങളും അപേക്ഷാ നിർദിഷ്ട വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.cochinshipyard.com
https://www.facebook.com/Malayalivartha