KMML ൽ 70 ട്രെയിനി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ട്രെയിനീ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 70 ഒഴിവുകളാണുള്ളത്.അതിൽ ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ 29 ഒഴിവുകളും ജൂനിയർ ടെക്‌നീഷ്യൻ ഇൻ ഇലക്ട്രിക്കൽ 9 എന്നിവയാണ് കൂടുതൽ ഒഴിവുകളുള്ള തസ്തികകൾ.
1.ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ:
ഈ തസ്തികയിലേക്ക് 29 ഒഴിവുകളാണുള്ളത്.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിറ്റുടം എന്നിവ ഉണ്ടായിരിക്കണം.
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
യോഗ്യത:മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ്സോടെയോ രണ്ടാം ക്ലാസ്സോടെയോ ഉള്ള ബോയിലർ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഫസ്റ്റ് ക്ലാസ്സോടെയോ സെക്കൻഡ് ക്ലാസ്സോടെയോ ഉള്ള ബോയിലർ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസിയും
3.ജൂനിയർ ടെക്‌നീഷ്യൻ ഇൻ ഫിറ്റർ ട്രെയിനീ:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി യും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണ൦.
4.ജൂനിയർ ടെക്‌നീഷ്യൻ ഇൻ പൈപ്പ് ഫാബ്രിക്കേറ്റർ ട്രെയിനീ:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത:എസ്.എസ്.എൽ.സി.യും ഫിറ്റർ അല്ലെങ്കിൽ പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേഷൻ ട്രേഡിൽ ഐ.ടി.ഐ ഉം അനിവാര്യം.
5.ജൂനിയർ ടെക്‌നീഷ്യൻ ഇൻ ഇൻസ്ട്രുമെന്റഷൻ ട്രെയിനീ:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇൻസ്ട്രുമെന്റഷന് ,ഇലക്ട്രോണിക്സ്,ഇലക്ട്രിക്കൽ എൻജിനീയറിങ് ട്രേഡിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം.
6.ജൂനിയർ ടെക്‌നീഷ്യൻ ട്രെയിനീ ഇൻ ഇലക്ട്രീഷ്യൻ:
ഈ തസ്തികയിലേക്ക് 9 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ എസ്.എസ്.എൽ.സി വിജയവും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
7.ജൂനിയർ ചാർജ്മാൻ സ്റ്റോഴ്സ് ട്രെയിനീ:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
8.ജൂനിയർ ടെക്‌നീഷ്യൻ മേസൺ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:നാലാം ക്ലാസ് വിജയം.കെമിക്കൽ പ്ലാന്റുകളിൽ അനുബന്ധ തൊഴിലിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണ൦.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.
9.ജൂനിയർ ഖലാസി:
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്.
യോഗ്യത:എട്ടാം ക്ലാസ് വിജയം ,പത്താം ക്ലാസ് ജയിച്ചവർക്ക് മുൻഗണന.മികച്ച ശാരീരിക ശേഷി,ഖലാസി തൊഴിലിൽ ആറുവർഷത്തെ പ്രവൃത്തിപരിചയ൦.
10.ജൂനിയർ ഡ്രൈവർ:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത:എട്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്,ഫയർ ഫൈറ്റിങ്ങിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.മോട്ടോർ വാഹന നിയമവും ചാട്ടവും അനുസരിച്ചുള്ള കാഴ്ചശേഷി ഉണ്ടായിരിക്കണം.
പ്രായം ജൂനിയർ ടെക്‌നീഷ്യൻ,മേസൺ,ജൂനിയർ ഖലാസി,ജൂനിയർ ഡ്രൈവർ എന്നിവർക്ക് 36 വയസ്സും മറ്റുള്ളവർക്ക് 26 വയസ്സുമാണ് ഉയർന്ന പ്രായപരിധി.സംവരണ വിഭാഗക്കാർക്കും മുൻഗണനാ വിഭാഗങ്ങൾക്കും ഉയർന്ന അപ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.2018 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
21580 രൂപയാണ് അടിസ്ഥാന ശമ്പളം.ട്രെയിനീ പോസ്റ്റുകളിൽ ഒരുവർഷം ട്രെയിനിങ് കാലാവധിയിൽ 10000 രൂപയാണ് സ്റ്റൈപ്പൻഡ്.വിജ്ഞാപനത്തിനു൦ അപേക്ഷാ ഫോമിനും www.kmml.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം The General Manager (P&A?E.D.P), The Kerala Minerals and Metals Ltd., PB No.4. Sankaramangalam,Chavara, Kollam-691583 എന്ന വിലാസത്തിൽ ഒക്ടോബർ 1 നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.kmml.com
https://www.facebook.com/Malayalivartha