പൊസോകോയിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർസിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനീ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഇലക്ട്രിക്കൽ കംപ്യുട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.2019 ഗേറ്റ് പരീക്ഷയുടെ സ്‌കോർ കൂടി അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക.ഒരുവര്ഷത്തേക്കാണ് പരിശീലന൦.ഇത് വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിനായി പരിഗണിക്കുന്നതാണ്.
പ്രതിമാസം 60000 മുതൽ 180000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പരസ്യ നമ്പർ:CC/07/2018
1.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ ഇലക്ട്രിക്കൽ:
യോഗ്യത: 65 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ,ഇലക്ട്രിക്കൽ പവർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,പവർ സിസ്റ്റം എൻജിനീയറിങ്,പവർ എൻജിനീയറിങ് ഇൻ ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബി.ഇ./ ബി.ടെക്./ ബി.എസ്‌സി എൻജിനീയറിങ്
2.എക്സിക്യൂട്ടീവ് ട്രെയിനീ ഇൻ കംപ്യുട്ടർ സയൻസ്:
യോഗ്യത:65 ശതമാനം മാർക്കോടെ കംപ്യുട്ടർ സയൻസ് കംപ്യുട്ടർ എൻജിനീയറിങ്,ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.ഇ./ ബി.ടെക്./ ബി.എസ്‌സി എൻജിനീയറിങ് എന്നിവ ഉണ്ടായിരിക്കണം.
2019 ഓഗസ്റ്റ് 14 നകം ഫലം പ്രതീക്ഷിക്കുന്ന അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായം 2019 ജൂലൈ 31 നു 28 കവിയാൻ പാടുള്ളതല്ല.
2019 ലെ ഗേറ്റ് പരീക്ഷയുടെ സ്കോറിനും ഗ്രൂപ്പ് ഡിസ്ക്കഷൻ,പേഴ്സണൽ ഇന്റർവ്യൂ എന്നിവയിലെ മികവിനും അനുസരിച്ചായിരിക്കും പ്രവേശനം ഉണ്ടായിരിക്കുന്നത്.
അപേക്ഷാ ഫീസ് 500 രൂപയാണ്.എസ്.സി.,എസ്.ടി. വിഭാഗക്കാർ അംഗപരിമിതർ,വിമുക്തഭടർ എന്നിവർക്ക് ഫീസ് ബാധകമല്ല.
ഒക്ടോബർ 15 വരെ www.posoco.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.ഗേറ്റ് 2019 ന്റെ അപേക്ഷാ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ അടങ്ങിയ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ പൂരിപ്പിക്കേണ്ടതിനാൽ ഉദ്യോഗാർത്ഥികൾ 2019 ലെ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിനുശേഷമാണ് പൊസോക്കോയിലെക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക്
www.posoco.in
https://www.facebook.com/Malayalivartha