കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഒഴിവ്

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഡ്രെഡ്ജർ കമാൻഡർ, മറൈൻ എൻജിനീയർ ഇനീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
1.ഡ്രെഡ്ജർ കമാൻഡർ:
ഈ തസ്തികയിലേക്ക് 2 ഒഴിവാണുള്ളത്.
യോഗ്യത: മാസ്റ്റർ ഫോറിൻ ഗോയിങ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, കുറഞ്ഞത് ആറുമാസത്തെ ചീഫ് ഓഫീസർ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡ്രെഡ്ജർ മാസ്റ്റർ ഗ്രേഡ് I കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മാസ്റ്റർ എൻ.സി.വി.ടി കോംപീറ്റൻസി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇന്ത്യൻ നേവിയിലെ ലെഫ്റ്റനന്റ്. കമാണ്ടർ പദവിയിലുള്ളവർ കുറഞ്ഞത് ഏഴുവർഷത്തെ കടൽ സേവനം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 58 വയസ്സ് കവിയാൻ പാടുള്ളതല്ല.
മാസ്റ്റർ എഫ്ജി ഹോൾഡേഴ്സ് ണ് 85720 രൂപയും മറ്റുള്ളവർക്ക് 73350 രൂപയുമാണ്.
2.മറൈൻ എൻജിനീയർ:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത: മർച്ചന്റ് ഷിപ്പിംഗ് ആക്ട് 1958 പ്രകാരമുള്ള എംഒടി ഫസ്റ്റ് ക്ലാസ് മോട്ടോർ സർട്ടിഫിക്കറ്റ് / എസ്.ടി.സി. ഡബ്ള്യു കൺവെൻഷനുകീഴിലുള്ള മറൈൻ എൻജിനീയർ ഓഫീസർ ക്ലാസ് I ,ചീഫ് എൻജിനീയർ അല്ലെങ്കിൽ സെക്കൻഡ് എൻജിനീയർ ആയിട്ടുള്ള ഒരുവർഷത്തെ യോഗയാനന്തര പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്സാണ്
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കുന്നതായിരിക്കും.
പ്രതിമാസം 29100 രൂപ മുതൽ 54500 രൂപ വരെ ശമ്പളമായി ലഭ്യമാകുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ് വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.cochinport.gov.in
https://www.facebook.com/Malayalivartha