VSSC യിലെ 88 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
19 OCTOBER 2018 10:00 AM IST

മലയാളി വാര്‍ത്ത
ഐ.എസ്.ആർ.ഒ ക്ക് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവധ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 88 ഒഴിവുകളാണുള്ളത്.
താത്കാലിക നിയമനമാകും ഉണ്ടായിരിക്കുക.
പരസ്യനമ്പർ: VSSC-302
1.റേഡിയോഗ്രാഫർ എ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: റേഡിയോഗ്രാഫിയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
പ്രതിമാസം 25500 രൂപ മുതൽ 81100 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
ടെക്‌നീഷ്യൻ ബി -ഇലക്ട്രോണിക് മെക്കാനിക്ക് -11, ഫിറ്റർ-5 , കെമിക്കൽ ഓപ്പറേറ്റർ മെയ്‌ന്റനെൻസ് മെക്കാനിക്ക്-3, കെമിക്കൽ ഓപ്പറേറ്റർ അറ്റൻഡന്റ് ഓപ്പറേറ്റർ-2, ഇലക്ട്രീഷ്യൻ-1, ടർണർ-1, എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എസ്.എസ്.എൽ.സി. ജയം,ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.എൻ.ടി.സി/ എൻ.എ.സി. എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
റേഡിയോഗരാഫർ എ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ 18 നും 38 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.ഈ ട്രേഡിൽ ഒ.ബി.സി. വിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.
മറ്റ് ട്രേഡുകൾക്ക് 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർ അപേക്ഷിച്ചാൽ മതിയാകും.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.
അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതകൾ എസ്.സി.എസ്.ടി വിഭാഗക്കാർ വിമുക്തഭടർ,ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. എസ്.ബി.ഐ.യുടെ ക്രെഡിറ്റ്,ഡെബിറ്റ് ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്ക്കാവുന്നതാണ്.
മേല്പറഞ്ഞ ഒഴിവുകൾ കൂടാതെ താഴെപറയുന്ന തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ടെക്നിക്കൽ അസിസ്റ്റൻഡ് ഇൻ ഇലക്ട്രോണിക്സ്,മെക്കാനിക്കൽ,സിവിൽ,കെമിക്കൽ,കംപ്യുട്ടർ സയൻസ്,ഇൻസ്ട്രമെന്റേഷൻ -28. സയന്റിഫിക് അസിസ്റ്റന്റ് ഇൻ കെമിസ്ട്രി-4 , ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ -1, സയന്റിസ്റ്റ്/എൻജിനീയർ എസ്ഡി -2,സയന്റിസ്റ്റ്/എൻജിനീയർ എസ്സി -28, മെഡിക്കൽ ഓഫീസർ -1 എന്നിങ്ങനെയാണ് ഒഴിവുകൾ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 നു മുൻപ് അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.vssc.gov.in