ഇറാന്‍ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി

അമേരിക്കന്‍ സൈനിക താവങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയും പുറപ്പെട്ട വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.
ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 2.38ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍വച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.40ന് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനസര്‍വീസുകള്‍ റദ്ദാക്കി. 5.20ന് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും രാത്രി 7.15നു കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും രാത്രി 7.25ന് കണ്ണൂരില്‍ നിന്ന് ഫുജൈറയിലേക്കുള്ള വിമാനം, രാത്രി ഒമ്പതരയ്ക്ക് കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം, 6.20ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടാനിരുന്ന വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇന്‍ഡിഗോയുടെ ഗള്‍ഫ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
https://www.facebook.com/Malayalivartha























