ഫാക്ടിൽ മെക്കാനിക്കൽ സൂപ്പർവൈസർ : ശമ്പളം 13700

എറണാകുളം ഉദ്യോഗമണ്ഡൽ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനുകീഴിൽ അമ്പലമേടിൽ പ്രവർത്തിക്കുന്ന ഫാക്ട് ആർ.സി.എഫ്. ബിൽഡിങ് പ്രോഡക്ട് ലിമിറ്റഡിൽ മെക്കാനിക്കൽ സൂപ്പർവൈസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം ഉണ്ടായിരിക്കുക.
പരസ്യനമ്പർ: FRBL/HR/Rect-2034
യോഗ്യത: ,മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഫുൾ ടൈം പോളിടെക്നിക് ഡിപ്ലോമയും ഓട്ടോകാഡ് ഡ്രാഫ്റ്റിങ് സർട്ടിഫിക്കറ്റും.ഫാക്ടിന്റെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലോ ഗവൺമെൻറ് സ്ഥാപനത്തിലോ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയിട്ടുള്ളവർ ആയിരിക്കണം.
പ്രായം 2018 ഒക്ടോബർ 1 നു 25 കവിയാൻ പാടുള്ളതല്ല.
പ്രതിമാസം 13700 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷാഫോം www.frbl.co.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും Manager (HR & ADMIN) FRBL, Ambalamedu P.O., Kochi - 682303 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.frbl.co.in
https://www.facebook.com/Malayalivartha