വെയർ ഹൗസിങ് കോർപ്പറേഷനിൽ 46 മാനേജർ ഒഴിവുകൾ

പി.ജി./ബി.എ./ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
കേന്ദ്രപൊതുമേഖലാ സംരംഭമായ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷനിൽ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 46 ഒഴിവുകളാണുള്ളത്.
പരസ്യ വിജ്ഞാപന നമ്പർ: CWC/1-Manpower/DR/Mgr & Above/Rectt/2018/01
1.ജനറൽ മാനേജർ:
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.
യോഗ്യത: ഫസ്റ്റ് ഡിവിഷൻ ബിരുദാനന്തര ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷൻ/ഇക്കണോമിക്സ്/കൊമേഴ്‌സിൽ അഭികാമ്യം ഉണ്ടായിരിക്കണം.കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം 45 വയസ്സിൽ കൂടാൻ പാടില്ല
2.ജനറൽ മാനേജർ ഇൻ ടെക്നിക്കൽ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: അഗ്രികൾച്ചർ, മൈക്രോ ബയോളജി,ബയോ കെമിസ്ട്രി എന്നിവയിലൊന്നിൽ ഫസ്റ്റ് ഡിവിഷനോടെ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിലൊന്നിൽ ബിരുദാന്തര ബിരുദം അല്ലെങ്കിൽ എൻഡമോളജിയോടുകൂടി സുവോളജിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 45 വയസ്സ്.
3.സെക്രട്ടറി:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഇക്കണോമിക്സ്,കൊമേഴ്‌സ്,ബിസിനസ് അഡ്മിനിസ്ട്രേഷൻ, ലോ എന്നിവയിലൊന്നിൽ ബിരുദം ഉണ്ടായിരിക്കണം.കമ്പനി സെക്രട്ടറീസ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടൻറ്സ് മെമ്പർഷിപ്പ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.കൂടാതെ അഞ്ചുവർഷത്തെ പ്രവൃത്തിയുപരിചയം ഉണ്ടായിരിക്കണം.കമ്പനി സെക്രട്ടറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം മതിയാകും.
ഉയർന്ന പ്രായപരിധി 45 വയസ്സ്.
4.ഡെപ്യുട്ടി ജനറൽ മാനേജർ
ഈ തസ്തികയിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്.
യോഗ്യത: സെക്കൻഡ് ക്ലാസ് ബിരുദാന്തര ബിരുദം. ഇക്കണോമിക്സ്,കൊമേഴ്‌സ്,ബിസിനസ് അഡ്മിനിസ്ട്രേഷൻ ,ഇൻഡസ്ട്രിയൽ റിലേഷൻ, എന്നിവയിൽ അഭികാമ്യം ഉണ്ടായിരിക്കണം.
കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉയർന്ന പ്രായപരിധി 45 വയസ്സ് ആയിരിക്കും.
5.ഡെപ്യുട്ടി ജനറൽ മാനേജർ ഇൻ ടെക്നിക്കൽ:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത: അഗ്രിക്കൾച്ചറൽ എൻഡമോളജി,മൈക്രോബയോളജി,ബയോകെമിസ്ട്രിയിൽ സെക്കൻഡ്ക്ലാസ്സ് ബിരുദം.അല്ലെങ്കിൽ ബയോകെമിസ്ട്രി/മായൈക്രോബയോളജിയിൽ സെക്കൻഡ്ക്ലാസ്സ് ബിരുദാനന്തര ബിരുദ൦. ഇല്ലെങ്കിൽ എൻഡമോളജിയോടുകൂടി സുവോളജിയിൽ സെക്കൻഡ്ക്ലാസ്സ് ബിരുദാനന്തര ബിരുദം. ഇവ കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.
ഉയർന്ന പ്രായപരിധി 45 വയസ്സ് ആയിരിക്കും.
6.ഡെപ്യുട്ടി ജനറൽ മാനേജർ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത: ചാർട്ടേർഡ് അക്കൗണ്ടൻറ്സ് അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻറ്സിൽ ഫെലോ മെമ്പർഷിപ്പ് ഇവ കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ് ആയിരിക്കും.
7.സൂപ്രണ്ടിങ് എൻജിനീയർ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിഒരുദം. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.കൂടാതെ ആറുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്.
8.അസിസ്റ്റൻറ് ജനറൽ മാനേജർ:
ഈ തസ്തികയിലേക്ക് 8 ഒഴിവുകളാണുള്ളത്.
യോഗ്യത: സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം. ഇക്കണോമിക്സ്,കൊമേഴ്‌സ്,ബിസിനസ് അഡ്മിനിസ്ട്രേഷൻ,ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ അഭികാമ്യം ഉണ്ടായിരിക്കണം.കൂടാതെ ആര് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
9.അസിസ്റ്റൻറ് ജനറൽ മാനേജർ ഇൻ ടെക്നിക്കൽ:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത: അഗ്രിക്കൾച്ചർ എൻഡമോളജി/മൈക്രോബയോളജി / ബയോ കെമിസ്ട്രിയിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബയോകെമിസ്ട്രി/ മൈക്രോബയോളജിയിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ എൻഡമോളജിയോടുകൂടി സുവോളജിയിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം.കൂടാതെ ആറുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
10.അസിസ്റ്റൻറ് ജനറൽ മാനേജർ ഇൻ അക്കൗണ്ട്സ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ട്സിൽ സ്പെഷ്യലൈസേഷനോടെ കൊമേഴ്‌സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം അഡ്മിനിസ്ട്രേഷനിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടൻറ്സ് അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻറ്സിൽ മെമ്പർഷിപ്പ്. ഇവ കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
11.മാനേജർ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:ബിരുദാനന്തര ബിരുദം. ഇക്കണോമിക്സ്/ കൊമേഴ്‌സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഡസ്ട്രിയൽ റിലേഷൻഷിപ്പ് എന്നിവയിൽ അഭികാമ്യം ഉണ്ടായിരിക്കണം. ഇവ കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
12.മാനേജർ ഇൻ അക്കൗണ്ട്സ്:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത: ചാർട്ടേർഡ് അക്കൗണ്ടൻറ്സ് അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്‌സിൽ മെമ്പർഷിപ്പ്.രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.അല്ലെങ്കിൽ ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ട്സിൽ സ്പെഷ്യലൈസേഷനോടെ കൊമേഴ്‌സിന്റെ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ സെക്കൻഡ് ക്ലാസ് ബിരുദം .കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
13. എക്സിക്യൂട്ടീവ് എഞ്ചിനീയർ:
ഈ തസ്തികയിലേക്ക് 9 ഒഴിവുകളാണുള്ളത്.
യോഗ്യത: സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ ബിരുദം കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്സ് ആയിരിക്കും.
ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
ജനറൽ ,ഒ.ബി.സി. വിഭാഗക്കാരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് 800 രൂപയും എസ്.സി.,എസ്.ടി. വിഭാഗക്കാർ അംഗപരിമിതർ,വിമുക്തഭടർ,വനിതകൾ എന്നിവർക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്.സെൻട്രൽ വെയർ ഹോക്‌സിംഗ് കോർപ്പറേഷന്റെ പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക്/പേ ഓർഡർ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.
www.cewacor.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോമിന്റെ മാതൃക ലഭ്യമാണ്.അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സാഹിത൦ തപാലിൽ അപേക്ഷിക്കേണ്ടതാണ്.
വിലാസം: The Group General Manager(Personnel), Central Warehousing Corporation, Warehousing Bhavan, 4/1 Siri Institutional Area, August Kranti Marg, Hauz Khas, NewDelhi-110016
വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1 നു മുൻപ് അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.cewacor.nic.in
https://www.facebook.com/Malayalivartha