IRCON : 35 ഒഴിവുകൾ
29 OCTOBER 2018 12:05 PM IST

മലയാളി വാര്‍ത്ത
റെയിൽവേ മന്ത്രാലയത്തിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 35 ഒഴിവുകളാണുള്ളത്.
ഇർകോണിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഇർകോൺ ശിവപുരി ഗുണ ടോൾവേ ലിമിറ്റഡ്,ഇർകോൺ ഫലോദി ബിക്കാനീർ ടോൾവേ ലിമിറ്റഡ് എന്നിവയിലാണ് ഒഴിവുകൾ ഉള്ളത്.
ഒരു വര്ഷത്തേക്കാകും നിയമനം ഉണ്ടായിരിക്കുക.
പരസ്യ നമ്പർ: Ircon C 09/2018
1.ഫിനാൻസ്/അക്കൗണ്ട്സ് അസിസ്റ്റൻറ്:
യോഗ്യത: സി.എ / ഐ.സി.ഡബ്ള്യു .എ. ഇന്റർമീഡിയറ്റ്, കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
2.ഐ.ടി. ഇൻ ചാർജ്:
യോഗ്യത: കംപ്യുട്ടർ സയൻസ് / ഐ.ടി.യിൽ ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്./എം.സി.എ. എന്നിവ ഉണ്ടായിരിക്കണം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.
3.ഷിഫ്റ്റ് ഇൻ ചാർജ്:
യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്./ എൻജിനീയറിങ് ഡിപ്ലോമ , ബിരുദമുള്ളവർക്ക് 3 വർഷവും ഡിപ്ലോമക്കാർക്ക് 8 വർഷവും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
4..സൈറ്റ് എൻജിനീയർ:
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്./ഡിപ്ലോമ. ബിരുദക്കാർക്ക് ഒരു വർഷവും ഡിപ്ലോമക്കാർക്ക് 4 വർഷവും പ്രവൃത്തിപരിചയം അനിവാര്യമാണ്.
5.മാനേജർ (ഓ&എം):
യോഗ്യത: സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്.കൂടാതെ 5 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യ൦.
6.കോൺട്രാക്ട് എൻജിനീയർ:
യോഗ്യത: സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക് കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം.
ഇർകോൺ ശിവപുരി ഗുണ ടോൾവേ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 29 ,30 ,31 തീയതികളിലും. ഇർകോൺ ഫലോദി ബിക്കാനീർ ടോൾവേ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നവംബർ 26,27,28 തീയതികളിലും വാക്കിൻ ഇന്റർവ്യൂ നടത്തുന്നതാണ്.
പ്രായം, യോഗ്യത,ഒഴിവുകൾ എന്നിവയെ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.ircon.org