മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ്,എൻ.ഐ.ടി.ടി.ഇ എജുക്കേഷൻ ഇന്റർനാഷണൽ എന്നിവയുമായി ചേർന്ന് കാനറാ ബാങ്ക് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (പി.ജി.ഡി.ബി.എഫ്.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 800 സീറ്റുകളാണുള്ളത്.അതിൽ ജനറൽ 404 ,ഒബിസി 216, എസ്.സി 120,എസ്.ടി. 60 എന്നിങ്ങനെയാണ് സംവരണാടിസ്ഥാന ഒഴിവുകൾ.ബംഗളൂരുവിലും നോയ്‌ഡയിലും നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർമാരായി നിയമനം ലഭിക്കുന്നതായിരിക്കും.ഓൺലൈൻ എഴുത്തുപരീക്ഷ ഗ്രൂപ്പ് ചർച്ച,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.ഒരു വർഷമാണ് കോഴ്സ് കാലാവധി.കോഴ്സ് ഫീസ് ബെംഗളൂരുവിൽ 4.13 ലക്ഷവും നോയ്‌ഡയിൽ 3.54 ലക്ഷം രൂപയുമാണ്.യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം എസ്.സി,എസ്.ടി, അംഗപരിമിതർ എന്നിവർക്ക് 55 ശതമാനം മാർക്ക് മതിയാകും.പ്രായം 01.10.2018 ന് 20 വയസ്സിനും 30 വയസ്സിനും മധ്യേ ആയിരിക്കണം. 02.10.1988 നു ശേഷവും 01.10.1998 നു ശേഷവും ജനിച്ചവർ അപേക്ഷിച്ചാൽ മതിയാകും. എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 5 ഉം ഒബിസി വിഭാഗക്കാർക്ക് 3 ഉം വര്ഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്. വിമുക്തഭടർ അംഗപരിമിതർ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായമിളവ് ലഭിക്കും.പ്രതിമാസം 23700 രൂപ മുതൽ 42020 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്. അപേക്ഷാഫീസ് 708 രൂപയായിരിക്കും.എസ്.സി,എസ്.ടി അംഗപരിമിത വിഭാഗക്കാർക്ക് 118 രൂപയാണ് ഫീസ്.www.canerabank.com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും കയ്യൊപ്പും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഡിസംബർ 23 നു ആയിരിക്കും എഴുത്തുപരീക്ഷ ഉണ്ടായിരിക്കുക.കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,കൊച്ചി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പരീക്ഷയുടെ കാൾ ലെറ്റർ ഡിസംബർ 5 നു ശേഷം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 13 നു മുൻപ് അപേക്ഷ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് www.canerabank.com