വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ആകെ 1599 ഒഴിവുകളാണുള്ളത്.അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയര്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് ബാങ്കുകളിലെ 1599 ഒഴിവുകളിലേക്കാണ് നിയമനം. ഐടി ഓഫീസര്‍ 219, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ 853, രാജഭാഷ അധികാരി 69, ലോ ഓഫീസര്‍ 75, എച്ച്‌ആര്‍/പേഴ്സണല്‍ ഓഫീസര്‍ 81, മാര്‍ക്കറ്റിങ് ഓഫീസര്‍ 302 എന്നിങ്ങനെയാണ് ഒഴിവുക്രമം.1.ഐടി ഓഫീസര്‍: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഷയത്തില്‍ നാല് വര്‍ഷ് എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഡിഒഇഎസിസി ബി ലെവലും ബിരുദവു൦ ഉണ്ടായിരിക്കണം.2.അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ :യോഗ്യത :അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ആനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡെയ്റി സയന്‍സ്/ ഫിഷറി സയന്‍സ്/പിസികള്‍ച്ചര്‍/അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് കോ ഓപറേഷന്‍/ കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികള്‍ച്ചറല്‍ബയോടെക്നോളജി/ ഫുഡ് സയന്‍സ്/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റ്/ ഫുഡ്ടെക്നോളജി/ ഡെയ്റി ടെക്നോളജി/ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്/ സെറികള്‍ച്ചര്‍ വിഷയത്തില്‍ നാല് വര്‍ഷത്തെ ബിരുദം. 3.രാജഭാഷ അധികാരി:യോഗ്യത : ഹിന്ദിയില്‍ ബിരുദാനന്തരബിരുദം, ബിരുദതലത്തില്‍ ഇംഗ്ലീഷ് വിഷയമായി പഠിക്കണം./സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദം, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഹിന്ദിയും വിഷയമായി പഠിച്ചിരിക്കണം.4.ലോ ഓഫീസര്‍ :യോഗ്യത: എല്‍എല്‍ബി, അഡ്വക്കേറ്റായി എന്‍റോള്‍ ചെയ്യണം.5.എച്ച്‌ആര്‍/പേഴ്സണല്‍ ഓഫീസര്‍:യോഗ്യത: ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടുവർഷ ബിരുദാനന്തരബിരുദം/ഡിപ്ലോമ ഇൻ പേഴസണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്‌ആര്‍/എച്ച്‌ആര്‍ഡി/ സോഷ്യല്‍വര്‍ക്ക്/ലേബര്‍ ലോ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.6.മാര്‍ക്കറ്റിങ് ഓഫീസര്‍:യോഗ്യത: ബിരുദവും രണ്ട്വര്‍ഷഫുള്‍ടൈം എംഎംഎസ്(മാര്‍ക്കറ്റിങ്)/എംബിഎ(മാര്‍ക്കറ്റിങ്)/പിജിഡിബിഎ പിജിഡിബിഎം/പിജിപിഎം/ പിജിഡിഎം ഇൻ മാര്‍ക്കറ്റിങ്. എല്ലാ തസ്തികകളിലും പ്രായം 20-30. 2018 നവംബര്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്ചാണ് പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ.നവംബര്‍ ആറ് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. അപേക്ഷാഫീസ് 600 രൂപ ആണ് . എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് നൂറു രൂപ മാത്രം അടച്ചാൽ മതിയാകും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 26 നു മുൻപ് അപേക്ഷ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് www.ibps.in