ടെക്‌നോപാർക്കിൽ ആൻഡ്രോയിഡ് ട്രെയിനർ,പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ
05 NOVEMBER 2018 09:44 AM IST

മലയാളി വാര്‍ത്ത
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആൻഡ്രോയിഡ് ട്രെയിനർ,പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1. ജാവ-ആൻഡ്രോയിഡ് ട്രെയിനർ
അഡ്‌ഹോക് ടെക്‌നോളജീസിൽ ജാവ ആൻഡ്രോയിഡ് ട്രെയിനർ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ജാവ സ്പ്രിങ്,ജാവ സ്ക്രിപ്റ്റ്,റെസ്റ്റ്ഫുൾ,വെബ്‌സർവീസസ്,മൈഎസ്.കൃു.എൽ, പോസ്റ്റ് ഗ്രെ എസ്.കൃു.എൽ, ആൻഡ്രൊയിഡ് എസ്.ഡി.കെ.,എസ്.കൃു.ലൈറ്റ് ,എക്സ്.എം.എൽ.,ജെസൺ എന്നിവ നന്നായി അറിഞ്ഞിരിക്കണം. ഇവ കൂടാതെ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവരായിക്കണം. അപേക്ഷകർ ഇമെയിൽ സബ്ജക്ട് ലൈനായി Java and Android Trainer എന്ന് രേഖപ്പെടുത്തിയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 7 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ: resume@adhoctechnologies.org
വിലാസം :അഡ്‌ഹോക് ടെക്‌നോളജീസ്, മൊഡ്യുൾ നമ്പർ-2806 ,യമുന,ടെക്‌നോപാർക്ക് ഫേസ് 3 , തിരുവനന്തപുരം.
2.പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ
ലൂമിസൈൽ ടെക്‌നോളജീസിൽ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രൊഡക്ഷൻ മാനേജരെ സഹായിക്കാനും അദ്ദേഹത്തിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുവാനുമുള്ള കഴിവ് ഉണ്ടായിരിക്കിക്കണം.പ്രധാന മീറ്റിങ്ങുകൾക്ക് ഒരുക്കങ്ങൾ നടത്താൻ കഴിയണം. ബിരുദം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.കൂടാതെ എക്സൽ പവർപോയിൻറ് എന്നിവ അറിഞ്ഞിരിക്കണം. മീഡിയ/ എൻറർടെയിൻമെൻറ് / അനിമേഷൻ മേഖലയോട് താത്പര്യമുള്ളവർക്കും എം.ബി.എ. ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 4 നു മുൻപ് അപേക്ഷ സമർപ്പിക്കുക
ഇമെയിൽ: hiring@lumicel.net
വിലാസം: ലൂമിസെൽ ടെക്‌നോളജീസ്,2703,ഏഴാം നില,യമുന ബിൽഡിങ്, ടവർ 2,ഫേസ് 3 സെസ്, ടെക്‌നോപാർക്, തിരുവനന്തപുരം.