യുഎഇയിൽ ജോലിയ്ക്ക് പുതുക്കിയ നിബന്ധനകൾ

യു എ യിൽ ജനുവരി ഒന്നുമുതൽ തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിൽ ഈ നിബന്ധനയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അഫ്‍ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‍ലന്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്ന പത്താം ക്‌ളാസ് പാസ്സാകാത്തവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.
നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ഇപ്പോൾ രജിസ്ട്രേഷന്‍ നിര്‍ബന്ധം ആക്കിയിരിക്കുന്നത്. ആദായ നികുതി അടയ്ക്കുന്നവരോ അല്ലെങ്കില്‍ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉള്ളവരെയോ ആണ് ഇ.സി.എന്‍.ആര്‍ അല്ലെങ്കില്‍ നോണ്‍-ഇ.സി.ആര്‍ വിഭാഗത്തില്‍ പെടുന്നത്. ഇതുവരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇവര്‍ക്ക് ആവശ്യമില്ലായിരുന്നു. .
പുതിയ നിബന്ധന പ്രകാരം ഇവർ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇ.സി.ആര്‍ കാറ്റഗറി പാസ്‍പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ ഇപ്പോൾ തന്നെ വിദേശ യാത്രയ്ക്ക് മുൻപ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരെയാണ് ഇ.സി.ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിദേശത്ത് ജോലിക്ക് പോകാന്‍ ഇവര്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്
യുഎഇ വിദേശകാര്യ മന്ത്രാലയമാണ് നിയമം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്തത്. മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം, തൊഴില്‍ ചൂഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയുവാന്‍ വേണ്ടിയാണ് ഇ നിബന്ധന.
നോണ്‍ എമിഗ്രേഷന്‍ ചെക്ക് റിക്യുയേര്‍ഡ് വിഭാഗത്തില്‍പ്പെടുന്നവർ www.emigrate.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ-മൈഗ്രേറ്റ് വെബ്സൈറ്റിലെ ECNR Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകാം .
രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാൽ ഇമെയില്‍, എസ്എംഎസ് മുഖേനെ അപേക്ഷിക്കുന്ന ആൾക്ക് അറിയിപ്പ് ലഭിക്കും. വിമാന യാത്രയ്ക്ക് മുന്‍പ് ഇതിന്റെ പകര്‍പ്പ് വിമാനത്താവളത്തില്‍ കാണിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും
സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള മറ്റ് വിസകളിൽ പോകുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല
https://www.facebook.com/Malayalivartha























