കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് നോര്‍ക്ക-റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബിഎസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 26 വരെ സമര്‍പ്പിക്കാം. മൊത്തം 50 ഒഴിവുകളാണുള്ളത്. 325 കുവൈത്ത് ദിനാറാണ് ശമ്പളം . (ഏകദേശം 77,000 രൂപ). പ്രവര്‍ത്തി പരിചയം അനുസരിച്ചുള്ള വര്‍ധനയും സ്പെഷ്യലിറ്റി വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആ വിഭാഗത്തിലുള്ള പ്രത്യേക അലവന്‍സുകളും ഉണ്ട്. രണ്ടു വര്‍ഷത്തില്‍ ഒരു മാസ അവധിയോടുകൂടിയുള്ള വിമാന ടിക്കറ്റും താമസ സൌകര്യവും നല്‍കും നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ് മുപ്പതിനായിരം രൂപയും നികുതിയും ആണ്. കൂടിക്കാഴ്ച കൊച്ചിയില്‍ നടക്കും. കുവൈറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ക്യാപിക്കോ ഗ്രൂപ്പ് സാമ മെഡിക്കല്‍ സര്‍വീസ് കമ്ബനിയുടെ കീഴിലുള്ളതാണ് റോയല്‍ ഹയാത്ത് ഹോസ്പിറ്റൽ .ആശുപത്രിയുമായി നോര്‍ക്ക റൂട്ട്സ് തൊഴിലാളി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ആദ്യപടിയായി 50 നെഴ്സുമാരെയാണ് നോര്‍ക്ക റൂട്ട്സ് വഴി ആശുപത്രി അധികൃതര്‍ നവംബറില്‍ റിക്രൂട്ട് ചെയ്യുന്നത് .ഈ ഹോസ്പിറ്റലിലേക്ക് എന്ന പേരില്‍ വ്യാജ നേഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ നാട്ടില്‍ നടക്കുന്നതായും അറിവ് ലഭിച്ചിട്ടുണ്ടെന്നും റോയല്‍ ഹയാത്ത് ഹോസ്പിറ്റല്‍ ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോർക്കയും റോയല്‍ ഹയാത്ത് ആശുപത്രിഅധികൃതരും പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ക്ക് www.norkaroorts.net, 24 മണിക്കൂര്‍ കോള്‍ സെന്റര്‍ ഫോണ്‍- 18004253939