കേരളത്തിലെ നഴ്‌സുമാർക്ക് യു കെ യിൽ അവസരം

കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സന്തോഷവാർത്ത. മൂന്നുകൊല്ലം യു കെ യിൽ ജോലി ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു.
കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു യുകെയിലെ ആശുപത്രികളിൽ മൂന്നു വർഷം ജോലി ചെയ്യാനും രാജ്യാന്തര സർട്ടിഫിക്കറ്റ് നേടാനുമുള്ള പദ്ധതിക്കു ധാരണയായി . യുകെ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലുള്ള ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഈ പദ്ധതി കൊണ്ടുവന്നത്
മന്ത്രി ടി. പി. രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ഹെൽത്ത് എജ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജോനാഥൻ ബ്രൗണും ഒഡെപെക് സിഎംഡി ശശിധരൻ നായരും ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടു. ഒഡെപെക് ആണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിവർഷം 500 നഴ്സുമാർക്കു വരെ ഈ പദ്ധതി പ്രകാരം യു കെ യിൽ അവസരം ലഭിക്കും.
ഐഇഎൽടിഎസ് , ഒഇടി പരീക്ഷകളിൽ നിശ്ചിത സ്കോർ ലഭിച്ചിരിക്കണം. റൈറ്റിങ്ങിനു 6 . 5 എന്ന സ്‌കോർ മതിയെന്ന നിയമം ധാരാളം പേർക്ക് അവസരമൊരുക്കിയിരുന്നു. www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ആണ് അവസരം
https://www.facebook.com/Malayalivartha


























