Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഡിസംബർ മാസം 30 നു മുൻപ് അപേക്ഷിക്കാവുന്ന തൊഴിൽ അവസരങ്ങൾ

06 DECEMBER 2018 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

2018 ഡിസംബർ മാസം 30 നു മുൻപ് അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ് ഇവിടെ പറയുന്നത് . സർക്കാർ അർദ്ധ സർക്കാർ വിഭാഗങ്ങളിലായി ധാരാളം ഒഴിവുകൾക്ക് ഈ മാസം അപേക്ഷിക്കാം . അവയിൽ ചിലതാണ് ഇവിടെ പറയുന്നത് .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത തീയ്യതിക്ക്‌ മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുമല്ലോ


ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓഫീസര്‍ തസ്തികയില്‍ അപേക്ഷക്ഷണിച്ചു. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളില്‍നിന്ന് ഓഫീസര്‍ തസ്തികയില്‍നിന്ന് വിരമിച്ചവര്‍ക്കു മാത്രമേ ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ജോലിയുള്ള വിരമിച്ചവര്‍ക്കും അവസരമുണ്ട്. ആദ്യനിയമനം ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും . സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ബിരുദം. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം.
നിലവില്‍ സൈന്യത്തിലൊ പൊലീസ്/ അര്‍ധസൈനിക വിഭാഗങ്ങളിലൊ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.
പ്രായം 18-42.
2019 ഫെബ്രുവരിയില്‍ നടക്കുന്ന അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
www.indianarmy.nic.in ല്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച്‌ തപാലില്‍ അയക്കണം.
വിലാസം:

Additional Directorate General TA,

Integrated HQ of MoD(Army),

L Block, Church Road,

New Delhi01.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31.

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സെക്ഷൻ ഓഫീസർ തസ്തികകളിലാണ് ഒഴിവുകളുള്ളത് . www .ncsm .gov .in എന്ന വെബ്സൈറ്റിൽ ഡിസംബർ 31 വരെ അപേക്ഷിക്കാം

ഭാരത് ഇലക്ട്രോണിക്സില്‍ എന്‍ജിനീയര്‍: ശമ്പളം26,500 രൂപ

പൊതുമേഖലയിലെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ചെന്നൈ യൂണിറ്റില്‍ എന്‍ജിനീയര്‍ തസ്തികയില്‍ 16 ഒഴിവുകളുണ്ട്. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും
ഒഴിവ്: ഇലക്ട്രോണിക്‌സ്-8, മെക്കാനിക്കല്‍-4, കംപ്യൂട്ടര്‍ സയന്‍സ്-2, ഇലക്ട്രിക്കല്‍-1, സിവില്‍-1

യോഗ്യത: അതത് വിഷയത്തില്‍ ബി.ഇ./ബി.ടെക്. ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഇലക്ട്രോണിക്‌സിന് പുറമേ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍ ബി.ഇ./ ബി.ടെക്കുകാരെയും പരിഗണിക്കും.

കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങുകാരെയും പരിഗണിക്കും.
ശമ്പളം: 23,000 രൂപ.
കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയര്‍ തസ്തികയില്‍ 26,500 രൂപ.
പ്രായം: 25 കവിയരുത്. 1993 നവംബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാവണം. ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും എസ്.സി, എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 5 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ്
അപേക്ഷ: www.bel-india.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12.
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ ജൂനിയര്‍ എന്‍ജിനീയര്‍: ശമ്പളം 35400 രൂപ

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലെ 79 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍-52, ഇലക്ട്രിക്കല്‍-27 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ശമ്പളം: 35400 രൂപ (
പ്രായം: 2018 ഡിസംബര്‍ 16-ന് 30 കവിയരുത്.
എസ്.സി., എസ്.ടി, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
തിരഞ്ഞെടുപ്പ്; കംപ്യൂട്ടര്‍ അധി ഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാവും. ആദ്യ പേപ്പറില്‍ ജനറല്‍ ഇന്റലിജന്‍സ് & റീസണിങ് ജനറല്‍ അവയര്‍നസ് എന്നിവയില്‍നിന്നായി 50 മാര്‍ക്ക് വീതമുള്ള 100 ചോദ്യങ്ങളുണ്ടാവും.

പേപ്പര്‍ രണ്ടില്‍ ജനറല്‍ എന്‍ജിനീയറിങ്ങില്‍നിന്നുള്ള (സിവില്‍/ഇലക്ട്രിക്കല്‍) 100 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും. രണ്ട് പേപ്പറിനുംകൂടി രണ്ട് മണിക്കൂറാണ് പരീക്ഷാ ദൈര്‍ഘ്യം. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് എന്ന എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷാ ഫീസ്: 500 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: http://www.esic.nic.in  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ അയയ്‌ക്കേണ്ടതില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (18 minutes ago)

വേഗത്തിലാക്കി  (29 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (34 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (59 minutes ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (9 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (9 hours ago)

Malayali Vartha Recommends