ദുബായ് എക്സ്പോ 2020 ൽ നിരവധി ഒഴിവുകൾ

എക്സ്പോ 2020 ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന അന്തർദേശീയ എക്സിബിഷനാണ്. പൊതുവെ വേൾഡ് എക്സ്പോ, സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ, എന്നിങ്ങനെ രണ്ട് തരത്തിലുള്ള എക്സ്പോകൾ ആണ് ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് സംഘടിപ്പിക്കാറുള്ളത് . . ഇതിൽ സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ എല്ലാ മൂന്നു വർഷവുമാണ് നടത്തുക . മൂന്നുമാസമാണ് ഇതിന്റെ കാലാവധി .
ആറു മാസം ദൈർഘ്യമുള്ള വേൾഡ് എക്സ്പോ 1996 മുതൽ നടത്തുന്നുണ്ട്. എല്ലാ അഞ്ചു വർഷവുമാണ് വേൾഡ് എക്സ്പോ നടത്തുന്നത് .
ദുബായിൽ 2020ൽ നടക്കാനിരിക്കുന്നത് വേൾഡ് എക്സ്പോയാണ്. 2010 ലെ എക്സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്സ്പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാൻ നഗരമാണ് നേടിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്സിബിഷനിൽ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ വാക്കുകളിൽ മനുഷ്യപ്രയത്നങ്ങളുടെ ഒരു പ്രദർശന വേദിയായിരിക്കും അന്തർദേശീയ എക്സ്പോ
അബുദാബി, ദുബായ് സിറ്റികളുടെ ഏകദേശം മധ്യത്തിലായി 438 ഹെക്ടറിലാണ് എക്സ്പോ ഒരുക്കുന്നത്
ഇപ്പോൾ ദുബായ് എക്സ്പോ 2020 ൽ ധാരാളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . വിവിധ തസ്തികകളിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉടൻ നിയമനം ആണ് പ്രതീക്ഷിക്കുന്നത് . ദുബായ് സ്‌പോയുടെ ഭാഗമാകാൻ കഴിഞ്ഞാൽ ദുബായ് ഗവണ്മെന്റ് സംവിധാനത്തിൽ നിങ്ങൾക്ക് ശോഭനമായ ഭാവി ഉറപ്പാണ്.
സീനിയർ മാനേജർ – ഫോട്ടോഗ്രാഫി ഓപ്പറേഷൻസ്
ഉദ്യോഗാർത്ഥികൾ മാധ്യമ പ്രവർത്തനം ഫോട്ടോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ടവർ ആയിരിക്കണം. കുറഞ്ഞത് എട്ടു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. കലാ സാംസ്ക്കാരിക രംഗങ്ങളിൽ താൽപ്പര്യം കഴിവുമുള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം
സീനിയർ മാനേജർ – ഹെൽത്ത് ആൻഡ് സേഫ്റ്റി
ഹെൽത്ത് ആൻഡ് സേഫ്റ്റി / ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് , തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
സീനിയർ മാനേജർ – ഓവർ ലെ കൊമേർഷ്യൽ
കൊമേർഷ്യൽ / കോസ്റ്റ് മാനേജ്‌മന്റ് രംഗത്തു കുറഞ്ഞത് എട്ടു വർഷത്തെ പരിചയം ,
ക്വാണ്ടിറ്റി സർവെയിങ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള ബിരുദം, ഏതെങ്കിലും പ്രമുഖ ഈവന്റ് ഓവർ ലെ സ്ഥാപനത്തിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം , സംഭാഷണ ചാതുര്യം, ഓർഗനൈസേഷൻ നൈപുണ്യം , ആശയ വിനിമയത്തിനുള്ള കഴിവ് , ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ്എ ന്നീ യോഗ്യതകളാണ് ഓവർ ലെ കൊമേർഷ്യൽ സീനിയർ മാനേജർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടത്
സീനിയർ മാനേജർ – ടിക്കറ്റിങ് പാർട്ട്നെർസ് & കീ അക്കൗണ്ട്സ്
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മാർക്കറ്റിംഗ്, ബിസിനെസ്സ്, എക്കണോമിക്സ്, ടൂറിസം എന്നിവയിലേതെങ്കിലും ഒന്നിലുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. ആശയ വിനിമയത്തിനുള്ള കഴിവും ലീഡർഷിപ്പ് കഴിവുകളും ഉണ്ടായിരിക്കണം.
സീനിയർ മാനേജർ – IFT
അനുബന്ധ വിഷയങ്ങളിൽ ബിരുദവും സമാന തസ്തികകളിൽ എട്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത
സീനിയർ മാനേജർ – Workforce Accreditation Services
അനുബന്ധ വിഷയത്തിൽൽ ബിരുദവും സമാന തസ്തികകളിൽ എട്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത . മെഗാ ഇവന്റസിൽ പങ്കെടുത്തിട്ടുള്ള പരിചയം അഭികാമ്യം
സീനിയർ മാനേജർ – Accreditation Systems
സമാന തസ്തികകളിൽ ഉള്ള ജോലി പരിചയം, മെഗാ ഇവന്റിൽ നേതൃത്വം വഹിച്ചുള്ള പരിചയം, മാനേജ്‌മെന്റ് കഴിവ്, ഭാഷാ സ്വാധീനം, അത്യാവശ്യ ഘട്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് , തുടങ്ങിയവ ഉണ്ടായിരിക്കണം
മാനേജർ – സ്കൂൾ ഗ്രൂപ്സ് ഓൺസൈറ്റ് ട്രാൻസ്‌പോർട്
സമാനതസ്തികളിൽ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയം ,പ്ലാനിങ് ,മാനേജ്‌മെന്റ് കഴിവുകൾ എന്നിവയാണ് അടിസ്ഥാന യോഗ്യത
മാനേജർ – മെറ്റീരിയൽസ് മാനേജ്‌മെൻറ്റ്
കുറഞ്ഞത് ആറുവർഷത്തെ പ്രവൃത്തി പരിചയവും ബിരുദവുമാണ് അടിസ്ഥാന യോഗ്യത
എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . കൂടുതൽ വിവരങ്ങൾക്ക് https://jobhikes.com/latest-job-vcancies-in-dubai-expo-2020/ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha