കുവൈറ്റിലെ അജിലിറ്റി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

അജിലിറ്റി കുവൈറ്റ്
കുവൈറ്റിലെ അജിലിറ്റി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ടാലന്റ് മാനേജ്മെന്റ്, ഇൻസ്ട്രുമെന്റേഷൻ ഇൻസ്പെക്ഷൻ എൻജിനീയർ, ഇന്റേണൽ ഓഡിറ്റർ, മാനേജർ - മെക്കാനിക്കൽ എൻജിനീയറിംഗ്, സീനിയർ സ്പെഷ്യലിസ്റ്റ് , ടെക്നിക്കൽ ഡ്രാഫ്റ്റർ, സിവിൽ എൻജിനീയർ, സീനിയർ എൻവിറോൺമെന്റൽ എൻജിനീയർ, സ്പെഷ്യലിസ്റ്റ് - ടാലന്റ് അക്വിസിഷൻ, ക്വാളിറ്റി കൺട്രോൾ അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
30 വർഷം മുൻപ് സാധാരണ വെയർ ഹൌസ് എന്ന നിലയിൽ തുടങ്ങിയ അജിനിറ്റി ഇന്ന് കരയിലെയും കടലിലെയും വായു മാർഗ്ഗവുമുള്ള എല്ലാ കാർഗോകളും സൂക്ഷിക്കാൻ ഉതകുന്ന തരത്തിൽ വളർന്നു കഴിഞ്ഞു . ഇപ്പോൾ നൂറിലേറെ രാജ്യങ്ങളിലായി ഏകദേശം 120 ൽ അധികം ശാഖകളും അജിലിറ്റിക്കുണ്ട്. റിയൽ എസ്റ്റേറ്റ്, മിലിറ്ററി, ഓയിൽ & ഗ്യാസ് ,നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ അജിലിറ്റി ഗ്രൂപ് പ്രവർത്തിക്കുന്നുണ്ട്.
2003 ലെ ഇറാക്ക് ആക്രമണ സമയത്തു അമേരിക്കൻ മിലിറ്ററിക്ക് ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയത് അജിലിറ്റി ആയിരുന്നു. കപ്പൽ ഗതാഗതമുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാനും അജിലിറ്റിക്ക് കഴിഞ്ഞിരുന്നു.
ദുബായിലെ ജെബേൽ അലി ഫ്രീ സോണിൽ 60,000 sq. m വെയർ ഹോബ്സ് 2009 ൽ പൂർത്തിയായി
1984 മുതൽ കുവൈറ്റി സ്റ്റോക്ക് എക്സ്ചേഞ്ച് ലും 2006 മുതൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (DFM) ലും അജിലിറ്റി മുൻനിരയിൽ നിൽക്കുന്നു.
അജിലിറ്റിയിൽ നിലവിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു
www.agility.com എന്ന കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
https://www.facebook.com/Malayalivartha

























