കുവൈറ്റ് ഓയിൽ കമ്പനി, ഒമാൻ പെട്രോളിയം കമ്പനി തുടങ്ങി ഗൾഫിലെ മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗൾഫ് ജോലി സ്വപ്നം കണ്ട നടക്കുന്നവർക്ക് അപേക്ഷിക്കാവുന്ന ജോലി സാധ്യതകളും കമ്പനികളും ആണ് ഇന്നത്തെ തൊഴിൽജാലകത്തിലൂടെ പരിചയപ്പെടുത്തുന്നത്. ഓർക്കുക ,ഞങ്ങൾ റിക്രൂട്ടിങ് ഏജൻസി അല്ല. വിവിധ കമ്പനികളിൽ ഉള്ള ജോലികൾ ഉദ്യോഗാർത്ഥികൾക്ക് പരിചയപ്പെടുത്തുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.
കുവൈറ്റ് , ദുബായ്, ഖത്തർ ,ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ മികച്ച ചില ജോലികൾ ഏതൊക്കെയെന്നു നോക്കാം
കുവൈറ്റ് ഓയിൽ കമ്പനിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പെട്രോളിയം എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, പ്രോഡക്ഷൻ എക്സ്പേർട്, പവർ മെക്കാനിക്, പ്രോഡക്ഷൻ മെക്കാനിക് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.kockw.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ഒമാൻ പെട്രോളിയം കമ്പനി
അബുദാബിയിലെ ഒമാൻ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ. സീനിയർ സർഫസ് ഡാറ്റ സ്പെഷ്യലിസ്റ്റ്, എച്ച് ഇ അസിസ്റ്റന്റ്, പ്രോജക്ട് മാനേജർ, സീനിയർ ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ..
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റായ
www.pdo.co.om വഴി ഓൺലൈനായി അപേക്ഷിക്കണം
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഓഡിറ്റർ, സീനിയർ ഓഫീസർ, ചീഫ് എഡിറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വീബ്സൈറ്റിൽ അപേക്ഷിക്കുക
കമ്പനിവെബ്സൈറ്റ്: www.dubaicustoms.gov.ae.
ജനറൽ ഇലക്ട്രിക്
കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ ജനറൽ ഇളക്ട്രിക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വയർലൈൻ ഫീൽഡ് സ്പെഷ്യലിസ്റ്റ് , പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, സെയിൽസ് മാനേജർ, കൺസൾട്ടിംഗ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.ge.com.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ഡെൽ ഐ.ടി കമ്പനി
ദുബായിലെ പ്രമുഖ ഐ .ടി കമ്പനിയായ ഡെല്ലിൽ വിവിധ തസ്തികകളിൽ ഇപ്പോളൊഴിവുകളുണ്ട്. . പ്രൊജക്ട് അക്കൗണ്ടന്റ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, ടെക്നിക്കൽ അക്കൗണ്ട് മാനേജർ, സീനിയർ സിസ്റ്റം എൻജിനീയർ , അക്കൗണ്ട് എക്സിക്യൂട്ടീവ്, സൊല്യൂഷൻ ആർക്കിടെക്ട്, കൺസൾട്ടന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.dell.com
അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
അൽഷയാ ഗ്രൂപ്പ് :
ഗൾഫിലെ പ്രമുഖ കമ്പനിയായ അൽഷയയിൽ പത്താം ക്ലാസ്സുകാർക്ക് മുതൽ ഉയർന്ന വിദ്യാഭ്യാസം ഉള്ളവർക്ക് വരെ ധാരാളം അവസരങ്ങൾ. ഫ്രീ വിസ, അക്കോമഡേഷൻ, ഫ്ലൈറ്റ് ടിക്കറ്റ്സ് , 500 ദിനാർ ശമ്പളം.
വിഷ്വൽ മർച്ചെൻഡൈസർ, അസിസ്റ്റന്റ് ബയർ, ഫെസിലിറ്റി സൂപ്പർവൈസർ, റിക്രൂട്ട്മെന്റ് കോഡിനേറ്റർ,സെയിൽസ് മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, റെസിഡന്റ് ട്രെയിനർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ് : www.alshaya.com/
ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായ് ഗവൺമെന്റിന് കീഴിലുള്ള റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ഇലക്ട്രീഷ്യൻ, എസി ടെക്നീഷ്യൻ, അക്കൗണ്ടന്റ്, ഓഫീസ് ബോയ്, അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ് : www.rta.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ഇനോക് ഗ്യാസ് കമ്പനി :
ദുബായ് ഗ്യാസ് കമ്പനിയായ ഇനോക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാനേജർ - ഇൻഡസ്ട്രിയൽ ഫ്യുവൽ, അസിസ്റ്റന്റ് ടെക്നിക്കൽ ഇൻസ്പെക്ടർ, അഡ്മിൻ സർവീസ് മാനേജർ, അഡ്മിൻ അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് , ഹെവി ഡ്യൂട്ടി ഡ്രൈവർ, അഡ്മിൻ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.enoc.com.
ഡി.പി വേൾഡ് ദുബായ് :
ഡി.പി വേൾഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിൻ മാനേജർ, അക്കൗണ്ടന്റ്, ഐടി സപ്പോർട്ട് എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ, എമിറേറ്റ്സ് അബ്രോഡ് പ്രോഗ്രാം എന്നിങ്ങനെയാണ്. ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ് : www.dpworld.com.
ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോസ്റ്റ്സ് എൻജിനീയർ എക്സ്പേർട്ട്, സീനിയർ പെർഫോമൻസ് മെഷർമെന്റ് ഓഫീസർ, ഡ്രൈവർ, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, ഹ്യൂമൻ റിസോഴഅസ്, മാർക്കെറ്റിംഗ് , മെസെഞ്ചർ, സെക്യൂരിറ്റി ഗാർഡ്, വർക്കർ, അഗ്രിക്കൾച്ചർ എൻജിനീയർ, കെമിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഫുഡ് സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ് : www.dm.gov.ae. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ലാൻഡ്മാർക്ക് ഗ്രൂപ്പ്
ദുബായിലെ ലാൻഡ് മാർക്ക് കമ്പനിയിൽ നിരവധി ഒഴിവുകൾ. അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സ്റ്റോർ മാനേജർ, റസ്റ്റോറന്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, സലൂൺ സ്പാ മാനേജർ, റീട്ടെയിൽ പ്ളാനർ, ലൈഫ്ഗാർഡ്, പ്രോഡക്ട് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ് : www.landmarkgroup.com . അപേക്ഷിക്കാൻ താത്പര്യമുള്ളവർ കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
ബ്രൂണൽ ഗ്ളോബൽ ബിസിനസ്
കൺസ്ട്രക്ഷൻ എൻജിനീയറിംഗ് കമ്പനിയായ ബ്രൂണൽ ഗ്ളോബൽ ബിസിനസ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് നിയമനം. ഖത്തറിലേക്ക് അഷ്വറൻസ് മാനേജർ, ഡോക്യുമെന്റ് കൺട്രോളർ. യുഎഇയിലേക്ക് സിവിൽ വർക്സ് മാനേജർ, ഇൻസ്പെക്ടർ, എച്ച്ആർ മാനേജർ, കാൽക്കുലേഷൻ എൻജിനീയർ, സീനിയർ മെക്കാനിക്കൽ എൻജിനീയർ. കുവൈറ്റിലേക്ക് ഇൻസ്ട്രുമെന്റ് ഇൻസ്ട്രക്ടർ, മെയിന്റനൻസ് സ്പെഷ്യലിസ്റ്റ്, മെക്കാനിക്കൽ ഇൻസ്ട്രക്ടർ, ഓപ്പറേഷൻസ് ഇൻസ്ട്രക്ടർ. സൗദി അറേബ്യയിലേക്ക് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് മെയിന്റനൻസ് മാനേജർ, പ്രോഡക്ഷൻ ഓപ്പറേഷൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.brunel.net.
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha

























