എട്ടാം ക്‌ളാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരള റോഡ് ഫണ്ട് ബോർഡിൽ അവസരം

കേരള സർക്കാർ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്, തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 25,000 രൂപ വരെ തുടക്ക ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്
സ്വീപ്പർ (പാർട്ട് ടൈം), ക്ലാർക്ക്, ടൈപ്പിസ്റ്, ഓഫീസ് അറ്റന്റന്റ്, അക്കൗണ്ടന്റ്, പ്രൊജക്റ്റ് കോർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഓരോ തസ്തികകളിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഇപ്രകാരമാണ്
വിദ്യാഭ്യാസ യോഗ്യത: സ്വീപ്പർ: എട്ടാം ക്ലാസ്
ഓഫീസ് അറ്റന്റന്റ്: എട്ടാം ക്ലാസ്
ക്ലാർക്ക്: +2
ടൈപ്പിസ്റ്: +2
അക്കൗണ്ടന്റ്: ബി.കോം + tally
പ്രൊജക്റ്റ് കോർഡിനേറ്റർ: PG
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാവുന്ന ഉയർന്ന പ്രായ പരിധി:
പ്രൊജക്റ്റ് കോർഡിനേറ്റർ- 50 വയസ്സ്;
സ്വീപ്പർ- 40 വയസ്സ്;
മറ്റുള്ളവ-36 വയസ്സ്
പാർട്ട് ടൈം സ്വീപ്പറിന് 6000 രൂപ, ഓഫീസ് അറ്റെന്റന്റിന് 17,675 രൂപ, പ്രൊജക്റ്റ് കോർഡിനേറ്റർ - 25000 രൂപ, ക്ലാർക്ക്, ടൈപ്പിസ്റ്റ് - 20,350 രൂപ എന്നിങ്ങനെയാണ് തുടക്ക ശമ്പളം ലഭിക്കുക.
തെരെഞ്ഞെടുപ്പ് എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക
https://www.facebook.com/Malayalivartha