കേരള പി എസ് സി 14 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിൽ ആയി 14 തസ‌്തികയിലേക്ക‌് അപേക്ഷ ക്ഷണിക്കാൻ പിഎസ‌്സി യോഗം തീരുമാനിച്ചു. വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപ്പിസ്റ്റ് /ക്ലർക്ക‌് തസ‌്തികകളിലേക്കുള്ള വിജ്ഞാപണവും ഉടൻ ഉണ്ടാകും.
. പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക‌്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്,
ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ, പ്ലാന്റേഷൻ കോർപറേഷനിൽ മെഡിക്കൽ ഓഫീസർ, കെഎംഎംഎല്ലിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ എൽഡിസി, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ജനറൽ & സൊസൈറ്റി) തുടങ്ങിയ തസ‌്തികകളിലേക്കാണ‌് അപേക്ഷ ക്ഷണിക്കുന്നത്
പി എസ് സി പരീക്ഷകളിൽ മലയാള ഭാഷക്ക് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൽ ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ മലയാളത്തിലാണ് ചോദ്യംതയ്യാറാക്കുന്നത്.
ബിരുദം യോഗ്യതയായി നിശ്ചയിച്ച തസ്തികകളിൽ മാത്രം ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും . ഭരണഭാഷ മലയാളം ആയതിനാൽ ഭാഷയിലുള്ള പരിജ്ഞാനം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി മലയാള ഭാഷയിൽ നിശ്ചിത ശതമാനം മാർക്കിന് മലയാളഭാഷാ പരിജ്ഞാനാം ഉറപ്പാക്കാൻ ഉതകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഇനി യുള്ള പി എസ് സി ചോദ്യപേപ്പറുകൾ
സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ പരീക്ഷകൾക്ക് മലയാളത്തിലെ ചോദ്യങ്ങൾ ഉദ്യോഗാർഥികൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കും. അത്തരം പരീക്ഷകളുൾപ്പെടെ എല്ലാ തൊഴിൽ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ഇനിമുതൽ പൂർണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളംകൂടി ഉൾപ്പെടുത്തിയോ തയ്യാറാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
സർക്കാർ നിയമനങ്ങളിൽ കായികതാരങ്ങൾക്ക‌് പിഎസ‌്സി ഇനി മുതൽ ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha

























