മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളാണുള്ളത് .
വിവിധ ഡിവിഷനുകളിലും ഡിപ്പാര്‍ട്മെന്‍റുകളിലും വര്‍ക്ക് ഷോപ്പുകളിലും വെല്‍ഡര്‍, ടര്‍ണര്‍, മെഷീനിസ്റ്റ്, കാര്‍പന്‍റര്‍, പെയിന്‍റര്‍, മെക്കാനിക്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ്, ഇലക്‌ട്രീഷ്യന്‍, വയര്‍മാന്‍, ഇലക്‌ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റര്‍/എസി മെക്കാനിക്, മെക്കാനിക് എല്‍ടി ആന്‍ഡ് കേബിള്‍, പൈപ്പ്ഫിറ്റര്‍, പ്ലംബര്‍ ഡ്രോട്സ്മാന്‍( സിവില്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം. ഒരു വര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും.
പരസ്യ നമ്പര്‍: RRC/WR/04/2018.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍, ഐടിഐ.
15 നും 24 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി., എസ്.ടി. ക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതമായ ഇളവും പ്രായപരിധിയിൽ പ്രതീക്ഷിക്കാവുന്നതാണ്. .
100 രൂപയാണ് അപേക്ഷാഫീസ് . ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എസ്.സി., എസ്.ടി., അംഗപരിമിതര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല
താല്പര്യമുള്ള നിശ്ചിത യോഗ്യത ഉള്ളവർ https://www.rrcwr.com എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം പ്രായം, യോഗ്യത (മാര്‍ക്ക് ലിസ്റ്റുകൾ ഉള്‍പ്പെടെ), സംവരണമുണ്ടെങ്കില്‍ അത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും സ്‌കാന്‍ ചെയ്ത് അപ്പ് ലോഡ് ചെയ്യണം. കൂടാതെ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോേട്ടായും ഒപ്പും സ്‌കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യണം
ഒന്നിലേറെ ട്രേഡുകളില്‍ ഐ. ടി.ഐ. യോഗ്യതയുണ്ടെങ്കിൽ ഓരോന്നിനും വെവ്വേറെ അപേക്ഷിക്കണം
അപേക്ഷ അയക്കേണ്ട അവസാന തിയതി: ജനുവരി 09
https://www.facebook.com/Malayalivartha