Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്താംക്ലാസുകാര്‍ക്ക് സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് ആകാം; ശമ്പളം 16500 - 35700; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം

10 AUGUST 2019 03:34 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജോലി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. കഠിനമായ അധ്വാനം ഉണ്ടെങ്കിൽ ഉറപ്പായും ജോലിയിൽ പ്രവേശിക്കാവുന്നതാണ്. പത്താം ക്ലാസ്സ് പൂർത്തിയാക്കിയ ആർക്കും സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് ആകാൻ ഇതാ ഒരു സുവർണ്ണാവസരം. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പി,എസ്.സി., ലോക്കല്‍ ഫണ്ട് ഓഡിറ്റ്, നിയമസഭാ സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികളിലേക്ക് ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. വിദ്യഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കാറ്റഗറി നമ്പര്‍ 89/2019. 18 മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർ 02.01.1983നും 01.01.2001നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണമുള്ളവർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 16500മുതൽ 35700 രൂപ വരെയാണ് ശമ്പളം. ജോലിക്ക് കയറുമ്പോൾ തന്നെ 30000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ഒരു വർഷത്തിനകം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ശമ്പളപരിഷ്ക്കരണത്തോടെ ഇതിലും ഉയർന്ന ശമ്പളം കിട്ടുമെന്നാണ് കരുതുന്നത്. 64 ഒഴിവുകളാണ് ഉള്ളത് .

ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. അപേഷിക്കുന്നവർ പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. വെബ്സൈറ്റ് ; www.keralapsc.gov.in ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം മനസിലാക്കുക. അപേക്ഷിക്കുന്നവർ ഓഗസ്റ്റ് 29ന് മുൻപായി അപേക്ഷിക്കുക. സെക്രട്ടേറിയറ്റ്, പി.എസ്.സി, ഒഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റൻഡന്‍റുമാർക്ക് കംപ്യൂട്ടർ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ്/ഓഡിറ്റർ തസ്തികകളിലേക്ക് എളുപ്പത്തിൽ സ്ഥാന മാറ്റം കിട്ടും. കംപ്യൂട്ടർ അസിസ്റ്റന്‍റ് ആകുന്നവർക്ക് ഗസറ്റഡ് പദവിയുള്ള സൂപ്രണ്ട് വരെയായി ഉയരാവുന്നതാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നാലുവർഷം പൂർത്തിയാക്കുന്ന ബിരുദധാരികൾക്കാണ് ഇത്തരത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകുക.സെക്രട്ടേറിയറ്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, ഓഡിറ്റർ, പി.എസ്.എസ് എന്നിവയെല്ലാം തിരുവനന്തപുരത്ത് ആണെങ്കിലും പലതിനും പല ജില്ലകളിലും ഓഫീസുണ്ട്. അതുകൊണ്ടു തന്നെ തിരുവനന്തപുരത്തിന് പുറത്തുള്ളവർക്ക് സ്വന്തം ജില്ലയിൽ നിയമനം ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാന ഓഡിറ്റ് വകുപ്പ്, പി.എസ്.സി എന്നിവയ്ക്ക് എല്ലാ ജില്ലകളിലും ഓഫീസുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (18 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (34 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (49 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends