വാച്ച്മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 20
വാച്ച്മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലാണ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വാച്ച്മാന് തസ്തികയില്‍ ജോലി ചെയ്യുന്നവരും രാത്രിയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ളവരും അപേക്ഷിക്കാം. ജീവനക്കാര്‍ക്ക്, വകുപ്പ് തലവന്‍ മുഖേന, കേരള സര്‍വ്വീസ് ചട്ടങ്ങളില്‍ നിര്‍ദ്ദേശിച്ച വിധത്തിൽ വേണം അപേക്ഷിക്കേണ്ടുന്നത്. സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, കോര്പ്പറേഷന് ഓഫീസ് കോംപ്ലക്സ്, എല്‍.എം.എസ്.ജംഗ്ഷന്, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം, പിന്-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 20.
https://www.facebook.com/Malayalivartha