നേവിയില്‍ തൊഴിലവസരം ; മെട്രിക് റിക്രൂട്ട് വിഭാഗത്തില്‍ 400 ഒഴിവുകൾ ; 21,700- 69,100 രൂപ നിരക്കില്‍ ശമ്പളം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28

മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷകൾ അയക്കാം. ഷെഫ്, സ്റ്റ്യുവാര്‍ഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്കാണ് നിയമനംനടത്തുന്നത്. 400 ഒഴിവുകലാണുള്ളത്. എം.ആര്‍.-ഒക്ടോബര്‍ 2020 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28.
അപേക്ഷകരുടെ പ്രായം 2000 ഒക്ടോബര്‍ 1-നും 2003 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). അപേക്ഷകരുടെ യോഗ്യത:1. ഷെഫ്: പത്താക്ലാസ്. 2. സ്റ്റ്യുവാഡ്: പത്താംക്ലാസ്. ഓഫീസേഴ്സ് മെസില്‍ ഭക്ഷണവിതരണം, ഹൗസ്‌കീപ്പിങ് എന്നിവയായിരിക്കും ജോലി. 3. ഹൈജീനിസ്റ്റ്: പത്താംക്ലാസ്. ശുചിമുറിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കലായിരിക്കും ജോലി.പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറുന്നവര്‍ക്ക് 21,700- 69,100 രൂപ നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലകിട്ടും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ വരെ ഉയരാവുന്ന തസ്തികയാണിത്.
കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും. എഴുത്ത് പരീക്ഷയുടെ ഫലം മുപ്പത് ദിവസത്തിനുള്ളില്‍ അറിയാൻ കഴിയും. തുടര്‍ന്ന് നടക്കുന്ന കായികക്ഷമതാപരീക്ഷയ്ക്കും വൈദ്യപരിശോധനയ്ക്കുമായി രണ്ടു ദിവസം വേണ്ടി വരും. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാവുന്നതാണ്. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ്, ജനറല്‍ നോളജ് എന്നിവയായിരിക്കും അരമണിക്കൂര്‍ നേരത്തെ എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ നടക്കുന്നത് . എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് നേവി വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡ് തപാലില്‍ അയയ്ക്കില്ല. കായികക്ഷമതാപരീക്ഷ: 7 മിനിറ്റില്‍ 1.6 കി.മീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കണം. 20 സ്‌ക്വാട് അപ്, 10 പുഷ് അപ് എന്നിവയുമുണ്ടാകും.
ശാരീരികയോഗ്യത: കുറഞ്ഞ ഉയരം 157 സെ.മീ., ഉയരത്തിന് ആനുപാതികമായ തൂക്കം. നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം. മുട്ടുതട്ട്, പരന്ന കാല്‍പ്പാദം, വെരിക്കോസ് വെയിന്‍, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ അണുബാധ, വര്‍ണാന്ധത എന്നിവ പാടില്ല. അപേക്ഷാഫീസ്: 215 രൂപ. നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍.
https://www.facebook.com/Malayalivartha