മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ ആഗ്രഹമോ...എങ്കിൽ ഇതാ നിങ്ങൾക് ഒരു കിടിലൻ അവസരം കണ്ടില്ലെന്നു നടിക്കല്ലേ... ഇന്നു മുതൽ 31 വരെ അപേക്ഷിക്കാം

മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഇന്നു മുതൽ 31 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം.
ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിനും 2005 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം. എൻടിഎ നടത്തുന്ന നീറ്റ് (യുജി) 2022 യോഗ്യത േനടിയവരാകണം.
കോഴ്സിനു ശേഷം സായുധസേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട).
റാലി കേന്ദ്രങ്ങൾ: അസമിലെ ദിഫു, കർബിയങ്ഗ്ലോങ്, സിൽചർ, മാസിംപുർ, ഹാഫ്‌ലോങ്, നാഗാലാൻഡിലെ സുഖോവി, ദിമാപുർ പത്ത്, പ്ലസ്ടു (സയൻസ്) അടിസ്ഥാന യോഗ്യതകൾക്കു പുറമേ തസ്തികയനുസരിച്ച് സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ യോഗ്യതകളും വേണം. കൂടാതെ പോസ്റ്റൽ വിഭാഗത്തിലും അവസരം കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം.
വിവിധ സർക്കിളുകളിലായി 38,926 ഒഴിവ്. കേരള സർക്കിളിൽ 2203 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി), സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.
പ്രായം: 18-40. അർഹർക്ക് ഇളവ്.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000 രൂപ.
ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ https://indiapostgdsonline.gov.in ൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം. jpg/.jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‍ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.
https://www.facebook.com/Malayalivartha