നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് എന്നി തസ്തികകളിലാണ് ഒഴിവുകൾ. .ഇതിലേക്ക് 2022 സെപ്റ്റംബര്‍ 27ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം എന്നിവയാണ്. ഇതിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്.പ്രതിമാസം 13,500 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സാണ്. അഭിമുഖം സെപ്തംബര്‍ 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. ഇതിലേക്ക് ആകെ 2 ഒഴിവുകളാണുള്ളത്. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സാണ്. തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്.
കൂടുതൽ വിവരങ്ങൾക്കായി 9072 650 492 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
ദേശീയ ആയുഷ് മിഷന്റെ (നാം) കേന്ദ്രാവിഷ്കൃത പദ്ധതി ആയുഷ് മന്ത്രാലയത്തിന്റെ ഒരു പ്രധാന പദ്ധതിയാണ്, 29.09.2014-ന് അംഗീകരിക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തു. ദേശീയ ആയുഷ് മിഷൻ (നാം) 12-ാം പദ്ധതിയിൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ വഴി നടപ്പാക്കാൻ ആരംഭിച്ചു. ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് മെഡിക്കൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തുക, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി (ASU & H) മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണം സുഗമമാക്കുക, ASU, H എന്നിവയുടെ സുസ്ഥിര ലഭ്യത എന്നിവയാണ് NAM-ന്റെ അടിസ്ഥാന ലക്ഷ്യം. സാമഗ്രികൾ. സംസ്ഥാന സർക്കാരുകളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഗണ്യമായ പങ്കാളിത്തത്തിലേക്ക് നയിക്കുന്ന പരിപാടികൾ നടപ്പിലാക്കുന്നതിനുള്ള വഴക്കം ഇത് വിഭാവനം ചെയ്യുന്നു.
https://www.facebook.com/Malayalivartha