ബിരുദതല പ്രാഥമിക പരീക്ഷ മൂന്നാം ഘട്ടത്തിന്റെ തീയതിയിൽ പി എസ് സി മാറ്റം വരുത്തി...

ബിരുദതല പ്രാഥമിക പരീക്ഷ മൂന്നാം ഘട്ടത്തിന്റെ തീയതിയിൽ പി എസ് സി മാറ്റം വരുത്തി. ഡിസംബർ 17ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഒരാഴ്ച മുന്പോട്ടാക്കി. ഡിസംബർ 10ന് നടത്തും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊബേഷനറി ഓഫീസർ പരീക്ഷ 17-ന് നടത്തുന്നത് പരിഗണിച്ചാണ് മാറ്റം. രണ്ടു പരീക്ഷകളും ഒരേ ദിവസം വരുന്നത് കൊണ്ട് ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടായി.
ബിരുധതല പ്രാഥമിക പരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ഒക്ടോബര് 22-നും നവംബര് 19-നുമാണ്. ഓരോ പരീക്ഷയും 1.78 ലക്ഷം പരീക്ഷാര്ഥികളുണ്ട്. ആദ്യഘട്ട പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്പ്രോഫൈലിൽ ലഭ്യമാണ്. 14 ജില്ലകളിലായി 890 പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.ആദ്യ രണ്ടുഘട്ടങ്ങളിൽ പരീക്ഷാ തീയതി ലഭിക്കാത്തവർക്കെല്ലാം മൂന്നാം ഘട്ടത്തിലായിരിക്കും പരീക്ഷ. നവംബര് അഞ്ചിന് രണ്ടാം ഘട്ട പരീക്ഷയുടെ അഡ്മിഷൻ ടികെറ്റ് ലഭ്യമാകുമ്പോഴേ ഈ കാര്യത്തിൽ വ്യക്തതയുണ്ടാകുകയൊള്ളു.
https://www.facebook.com/Malayalivartha