ആരോഗ്യകേരളത്തിൽ ജോലി നേടാൻ അവസരം...ആയിരത്തിലേറെ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) ഇപ്പോൾ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ് (CMD) മുഖേന ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിവിധ ജില്ലകളിൽ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. മൊത്തം 1,749 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 21 വരെ.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജി എൻ എമും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സാണ്. പ്രതിമാസം 17000 രൂപയാണ് ശമ്പളം. പരിശീലനത്തിന് ശേഷം 1000 രൂപ കൂട്ടും. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഇന്റഗ്രേറ്റഡ് ബി എസ് സി/ പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് പരിശീലനമുണ്ടായിരിക്കുന്നതല്ല.
ജില്ലാതലത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകു. എഴുത്തുപരീക്ഷയുടേം, അഭിമുഖത്തിന്റെയും, രേഖപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 325 രൂപയാണ്. www.kcmd.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
https://www.facebook.com/Malayalivartha