കോവിഡ് ബാധിച്ച താൽക്കാലികക്കാർക്ക് 5 ദിവസം അവധി...

സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും താൽക്കാലിക/ ദിവസ വേതന / കരാർ ജീവനക്കാർക്ക് കോവിഡ് ബാധിച്ചാൽ പരമാവധി അഞ്ചു ദിവസത്തെ അവധി കിട്ടും. പൊതു അവധികൾ ഉൾപ്പെടെയാണ് ഇതെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഈ അവധി ഡ്യൂട്ടി ആയി പരിഗണിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്.അഞ്ചു ദിവസം കഴിഞ്ഞ നെഗറ്റിവ് ആയാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞും നെഗറ്റിവ് ആയില്ലെങ്കിൽ രണ്ടു ദിവസം കൂടി മറ്റു അർഹമായ അവധി സ്വീകരിക്കാം.
കോവിഡ് ബാധിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവർ അത് ഓഫീസിൽ അറിയിക്കുകയും സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha