ന്യുറോ ടെക്നിഷ്യൻ തസ്തികയിലേക്ക് ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ഇപ്പോൾ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ന്യുറോ ടെക്നിഷ്യൻ തസ്തികയിലാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്
ന്യുറോ ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ന്യൂറോ ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയാണ്. പ്രായപരിധി 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.
മസ്തിഷ്കം, സുഷുമ്നാ നാഡി, വിവിധ തരം ഞരമ്പുകൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ വിവിധ രോഗങ്ങളുടെയും വൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന ബയോമെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ പ്രൊഫഷണലുകളാണ് ന്യൂറോളജി / ന്യൂറോ സയൻസ് ടെക്നോളജിസ്റ്റുകൾ.
https://www.facebook.com/Malayalivartha